21ാമത് കേരള ബാംബൂ ഫെസ്റ്റ്
ഡിസംബർ 07 -12, 2024
മറൈൻ ഡ്രൈവ് മൈതാനം, കൊച്ചി, എറണാകുളം
നിബന്ധനകൾ
- കേരള സംസ്ഥാന ബാംബൂ മിഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മുള കരകൌശല വിദഗ്തർക്ക് സ്വന്തം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുവേണ്ടി സൗജന്യമായി സ്റ്റാൾ (2x2 മീറ്റർ) അനുവദിക്കുന്നതാണ്.
- ഒരാൾക്ക് ഒന്നിലധികം സൗജന്യ സ്റ്റാളുകൾ അനുവദിക്കുന്നതല്ല. കൂടുതൽ സ്ഥലം/സ്റ്റാൾ ആവശ്യമുള്ളവർ മുൻകൂറായി ബാംബൂ മിഷനിൽ അറിയിക്കേണ്ടതാണ്. സ്റ്റാൾ ലഭ്യത അനുസരിച്ച് മാത്രമേ അധിക സ്റ്റാൾ പേയ്മെന്റ് വ്യവസ്ഥയിൽ അനുവദിക്കുകയുള്ളൂ. പ്രദർശനത്തിന്റെ ആദ്യാവസാനം രജിസ്റ്റർ ചെയ്‌ത വ്യക്തി സ്റ്റാളിൽ ഉണ്ടായിരിക്കേണ്ടതാണ്.
- പൂർണ്ണമായും മുള കരകൗശല മേഖലയിൽ പ്രവർത്തിക്കുന്ന കുറഞ്ഞത് 10 അംഗങ്ങൾ ഉള്ള രജിസ്ട്രേഡ് സൊസൈറ്റി, എൻ.ജി.ഒ, എസ്.എച്ച്.ജി, മറ്റ് രജിസ്ട്രേഡ് ബാംബൂ കരകൗശല ഗ്രൂപ്പുകൾ തുടങ്ങിയവർക്ക് നിബന്ധനകൾക്ക് വിധേയമായി ബാംബൂ ഫെസ്റ്റിൽ ഒരു സൗജന്യ സ്റ്റാൾ അനുവദിക്കുന്നതാണ്. ഇതിനായി പ്രസ്തുത സൊസൈറ്റി/എൻജിഒ/എസ് എച്ച് ജി എന്നിവർ താഴെ കാണുന്ന ആപ്ലിക്കേഷൻ ഫോറം പൂരിപ്പിച്ച് റജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളുടെ പേര് രജിസ്ട്രഷേൻ നമ്പർ സഹിതo ബാംബൂ മിഷനിൽ സമർപ്പിക്കേണ്ടതാണ്.
- ഫർണിച്ചർ/സംരംഭക വിഭാഗം മുളയും അനുബന്ധ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട സംരംഭകർ, മെഷിനറി നിർമ്മാതാക്കൾ സൗജന്യ വിഭാഗത്തിൽ ഉൾപ്പെടാത്ത കൺസോർഷ്യം, സൊസൈറ്റി അസോസിയേഷൻ തുടങ്ങിയവർക്ക് ഒരു സ്റ്റാളിന് (2Mx2M) ₹4,720/- (₹4,000/- + 720/- GST) നിരക്കിൽ അപേക്ഷിക്കാവുന്നതാണ്.
- സൗജന്യ വിഭാഗത്തിൽ ഒരു സ്റ്റാളിൽ ബാംബൂ മിഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് പേർക്ക് ഫെസ്റ്റ് ദിവസങ്ങളിൽ ഭക്ഷണ താമസ സൗകര്യം നൽകുന്നതാണ്. മറ്റ് യാതൊരുവിധ അലവൻസുകളോ, യാത്രാ ചെലവുകളോ നൽകുന്നതല്ല.
- പ്രദർശനത്തിന് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സ്റ്റാളുകൾ ബുക്ക് ചെയ്യാൻ പാടുള്ളൂ. സ്റ്റാളുകൾ അടച്ചിടാനോ, ഇടക്ക് വച്ച് നിർത്തി പോകുവാനോ അനുവദിക്കുന്നതല്ല. സ്റ്റാളുകൾ കൈമാറ്റം ചെയ്യുവാനോ മറ്റുള്ളവരുടെ ഉൽപ്പന്നങ്ങൾ സ്വന്തം സ്റ്റാളിൽ പ്രദർശിപ്പിക്കാനോ പാടില്ല.
- പ്രദർശന ഉൽപ്പന്നങ്ങൾ സ്റ്റാളിനുള്ളിൽ തന്നെ വയ്‌ക്കേണ്ടതാണ്. വഴിയിലോ പൊതുസ്ഥലത്തോ നിരത്തിവയ്ക്കാൻ അനുവദിക്കുന്നതല്ല. കരകൗശല വിഭാഗത്തിൽ അനുവദിക്കപ്പെട്ട സ്റ്റാളുകളിൽ മറ്റ് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുവാൻ പാടില്ല.
- മുളയുമായി ബന്ധപ്പെട്ട ഭക്ഷണ ഉൽപ്പന്നങ്ങൾ പ്രദർശനത്തിനു വയ്ക്കുന്നവർ അവയുടെ പൂർണവിവരങ്ങളും ആവശ്യമായ ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റിൻ്റെ പകർപ്പും അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.
- ബാംബു ഫെസ്റ്റ് പ്രദർശന ഹാളും പരിസരവും മദ്യപാന പുകവലി നിരോധിത മേഖലയാണ്. ഇവിടെയും ബാംബു മിഷൻ താമസ സൗകര്യം അനുവദിക്കുന്നിടത്തും പ്രദർശകർ മദ്യപിക്കുകയോ മദ്യപിച്ചുകൊണ്ട് പ്രവേശിക്കുകയോ ചെയ്‌താൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്.
- റിന്യൂവൽ സെന്ററിൽ താമസം ലഭിക്കുന്നവർ റിന്യൂവൽ സെന്ററിന്റെ നിയമങ്ങളും നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണ്.
ഈ മേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ബാംബൂ മിഷനിൽ റജിസ്റ്റർ ചെയ്ത കരകൌശല വിദഗ്തർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി: 2024 നവംബർ 23