2 സീറ്റര്‍ സോഫ നിര്‍മ്മാണരീതി – II

Description

2 സീറ്റര്‍ സോഫ നിര്‍മ്മാണരീതി – II

two seat sofa two seater sofa 2 (1) two seater sofa 2 (2) two seater sofa 2 (3) two seater sofa 2 (4)
ആവശ്യമായ സാധനങ്ങള്‍
1. കട്ടിയുള്ള മുള
2. 3-4 ഇഞ്ച് വ്യാസമുള്ള മുള കുഴല്‍
3. പി.യു ഫോം
4. റെക്സിന്‍ /അപ്ഹോള്‍സ്റ്റെറി ക്ലോത്ത്
5. 22 ഗേജ് കമ്പി
ആവശ്യമായ ഉപകരണങ്ങള്‍
സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍

നിര്‍മ്മാണരീതി
1. കട്ടിയുള്ള 4 കഷണം മുള ആവശ്യമായ നീളത്തില്‍ മുറിക്കുക. അതിനെ ചൂടാക്കി ബെന്‍ഡിംഗ് സ്റ്റാന്‍റില്‍ വച്ച് വളവുകള്‍ മാറ്റുക
2.ചിത്രം 2 ല്‍ കാണിച്ചിട്ടുള്ള വിധം ചട്ടം നിര്‍മ്മിക്കുന്നതിനായി ഈ കട്ടിയുള്ള 4 കഷണം മുളകള്‍ ഒരു ആര്‍ച്ച് രൂപത്തില്‍ വളയ്ക്കുക
3.സാന്‍റ് പേപ്പര്‍ / കത്തി ഉപയോഗിച്ച് ഉരച്ച് വ്യത്തിയാക്കിയശേഷം വളച്ചെടുത്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുക. ആര്‍ച്ചുകള്‍ പിന്നുകളും, പശയും ഉപയോഗിച്ച് ഒട്ടിച്ചു ചേര്‍ക്കുക
4.ചിത്രം 4 ല്‍ കാണിച്ചിട്ടുള്ള വിധം വളച്ചെടുത്ത 4 ആര്‍ച്ച് ഭാഗങ്ങളില്‍ 2 എണ്ണം ഇരുവശങ്ങളിലും 2 എണ്ണം നടുവിലും വച്ച് ഘടിപ്പിക്കുക
5.കൈപ്പിടി ഭാഗത്തിലേക്ക് പാളികള്‍ ഘടിപ്പിക്കുക
6.ചാരിയിരിക്കുന്ന ഭാഗത്തിനായി 2 നീളത്തിലുള്ള മുള കൈപ്പിടിയോട് ഘടിപ്പിക്കുക. നടുവില്‍ നിന്നും ചാരിയിരിക്കുന്ന ഭാഗത്തിലേക്ക് 2 പാളികള്‍ കുറുകെയും ഘടിപ്പിക്കുക
7.മുള കുഴല്‍ 25-30 എംഎം വീതിയും 6 എംഎം കട്ടിയിലും പിളര്‍ക്കുക. ചിത്രം 2 ല്‍ കൊടുത്തിട്ടുള്ളതുപോലെ അതിനെ സീറ്റിന്‍റെ ആക്യതിയില്‍ വളച്ചെടുക്കുക
8.ചിത്രം 4 ല്‍ കൊടുത്തിട്ടുള്ളതുപോലെ സീറ്റിന്‍റെ ഭാഗം ഘടിപ്പിക്കുക. ഇതിനെ തമ്മില്‍ മെറ്റല്‍ വയര്‍ ഉപയോഗിച്ച് കെട്ടി യോജിപ്പിക്കുക.
9.ഇരിക്കുന്നതിനും, പുറം ചാരുന്നതിനും, കൈപ്പിടിക്കും ആവശ്യമായ അപ്ഹോള്‍സ്റ്റെറി ചിത്രം 5,6 ല്‍ കൊടുത്തിട്ടുള്ളതുപോലെ നിര്‍മ്മിക്കുക
10.അപ്ഹോള്‍സ്റ്റെറി വയ്ക്കുന്നതിന് മുന്‍പ് മെലാമൈന്‍ ഉപയോഗിക്കുക.