2 സീറ്റര്‍ സോഫ നിര്‍മ്മാണരീതി – 1

Description

2 സീറ്റര്‍ സോഫ നിര്‍മ്മാണരീതി – 1

single seater sofa (10) two seater 2 two seater 3 two seater sofa 1 (1) two seater sofa 1 (2) two seater sofa 1 (6) two seater sofa 1 (7) dss1

 

ആവശ്യമായ സാധനങ്ങള്‍
1. 3-4 ഇഞ്ച് വ്യാസമുള്ള മുള
2. അപ്ഹോള്‍സ്റ്റെറി ക്ലോത്ത് ആവശ്യാനുസരണം
3. ഇരിക്കുന്നതിനും, ചാരുന്നതിനുമുള്ള മുള/ പ്ലൈവുഡ്
4. ഇരിക്കുന്നതിനും, ബാക്ക് കുഷ്യനുമുള്ള പി.യു ഫോം
5. ബോള്‍ട്ട് & സ്ക്രൂ ആവശ്യാനുസരണം
ആവശ്യമായ ഉപകരണങ്ങള്‍
1. സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ ചാരുന്നതിനായുള്ള ഭാഗം ചിത്രം 2 ല്‍ കാണിച്ചിട്ടുള്ള അളവില്‍ നിര്‍മ്മിക്കുക
2. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ള മുന്‍വശത്തെ കാല്‍ ഭാഗം ചിത്രം 2 ല്‍ കാണിച്ചിട്ടുള്ള അളവില്‍ നിര്‍മ്മിക്കുക
3. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ള അളവില്‍ സോഫയുടെ സീറ്റിന് കൈ വയ്ക്കാനുള്ള ഭാഗം നിര്‍മ്മിക്കുക
3. ചിത്രം 6 ല്‍ കാണിച്ചിട്ടുള്ളതുപോലെ ഭാഗങ്ങളെല്ലാം തമ്മില്‍ ഘടിപ്പിക്കുക
(ഘടിപ്പിക്കുന്നതിന് മുന്‍പായി മെലാമൈന്‍ പുരട്ടി വയ്ക്കുക)

അപ്ഹോള്‍സ്റ്റെറി നിര്‍മ്മിക്കുന്ന വിധം
1. സോഫയുടെ സീറ്റിനും, ബാക്ക് റെസ്റ്റിനുമുള്ള പ്ലൈവുഡ് മുറിച്ചെടുക്കുക
2. ചട്ടത്തില്‍ ഘടിപ്പിക്കുന്നതിനായി 4 ദ്വാരങ്ങള്‍ പ്ലൈവുഡില്‍ ഇടുക. ഇതില്‍ കുഷ്യന്‍ വച്ച് പിടിപ്പിക്കുക.
3. പ്ലൈവുഡിന്‍റെ അളവില്‍ പി.യു ഫോം മുറിച്ചെടുക്കുക. റബ്ബര്‍ സൊലൂഷന്‍ ഉപയോഗിച്ച് പ്ലൈവുഡില്‍ ഒട്ടിച്ചുചേര്‍ക്കുക. ചിത്രം 7 ല്‍ കാണിച്ചിട്ടുള്ള വിധം ബോള്‍ട്ടുകള്‍ വയ്ക്കുക.
4. ചിത്രം 7 ല്‍ കാണിച്ചിട്ടുള്ള വിധം അപ്ഹോള്‍സ്റ്റെറി തുണി മുറിക്കുക
5. ചിത്രം 8 ല്‍ കാണിച്ചിട്ടുള്ള വിധം എല്ലാ ഭാഗങ്ങളും തമ്മില്‍ ഘടിപ്പിച്ച് കുഷ്യന്‍ കവര്‍ തുണി തയ്ക്കുക