റ്റി ട്രേ നിര്‍മ്മാണരീതി

Description

റ്റി ട്രേ നിര്‍മ്മാണരീതി

DSC_0754 tea tray (1) tea tray (2) tea tray (3) tea tray (4) tea tray (5) tray1
ആവശ്യമായ സാധനങ്ങള്‍
1. പകുതി ഉണങ്ങിയ 8 – 10 സെ.മി വ്യാസമുള്ള കുഴല്‍ രൂപത്തിലുള്ള മുള
ആവശ്യമായ ഉപകരണങ്ങള്‍
1. സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രത്തില്‍ കാണിച്ചിട്ടുള്ളതുപോലെ 32 സെ.മി ഃ 2.5 സെ.മി ഃ 5 സെ.മി ചീളുകളായി മുള കഷണങ്ങള്‍ മുറിക്കുക
2. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ കുഴല്‍ രൂപത്തിലുള്ള മുളയുടെ ഇരുവശങ്ങളിലും ഹാന്‍റില്‍ ബാര്‍ നിര്‍മ്മിക്കുക.
3. കുഴല്‍ രൂപത്തിലുള്ള മുള 2 ആയി പിളര്‍ക്കുക. അതിന്‍റെ ഇരുവശങ്ങളും ചെത്തിയെടുക്കുക
4. ചിത്രം 5 ല്‍ കാണിച്ചിട്ടുള്ളതുപോലെ മുറിച്ചെടുത്ത മുള കഷണങ്ങള്‍ എല്ലാം ഘടിപ്പിക്കുക. നീളം കൂടിയ ചീളുകള്‍ ഇരുവശങ്ങളിലും വയ്ക്കുക.കൈപ്പിടി നീളം കൂടിയ ചീളുകളില്‍ ഒട്ടിച്ചുചേര്‍ക്കുക
6. ഇരുവശങ്ങളിലുമുള്ള കൈപ്പിടിയും ട്രേയുടെ അടിഭാഗവും ചിത്രം 7 ല്‍ കാണിച്ചിട്ടുള്ളതു പോലെ യോജിപ്പിക്കുക. ആദ്യം സൂപ്പര്‍ഗ്ളൂ ഉപയോഗിച്ചും പിന്നീട് ആറല്‍ഡൈറ്റ് ഉപയോഗിച്ചും ഒട്ടിക്കുക
7. ഒരു സാന്‍റ് പേപ്പര്‍ ഉപയോഗിച്ച് എല്ലാ ഭാഗങ്ങളും മിനുസപ്പെടുത്തുക. ബ്രഷ് /സ്പ്രെ ഉപയോഗിച്ച് മെലാമൈന്‍ ട്രേയില്‍ പുരട്ടുക