സിംഗിള്‍ സീറ്റര്‍ സോഫ നിര്‍മ്മാണരീതി – 1

Description

സിംഗിള്‍ സീറ്റര്‍ സോഫ നിര്‍മ്മാണരീതി – 1

SINGLE SEATER SOFA (2) SINGLE SEATER SOFA (3) single seater sofa (6) single seater sofa (7) single seater sofa (8) single seater sofa (9) single seater sofa (10) SINGLE SEATER SOFA (11) single seater sofa SINGLE SEATER
ആവശ്യമായ സാധനങ്ങള്‍
1. 3-4 ഇഞ്ച് വ്യാസമുള്ള മുള
2. അപ്ഹോള്‍സ്റ്റെറി ക്ലോത്ത് ആവശ്യാനുസരണം
3. ഇരിക്കുന്ന ഭാഗത്തിനും, ചാരുന്ന ഭാഗത്തി നുമുള്ള മുള
4. ഇരിക്കുന്ന ഭാഗത്തിനും, ചാരുന്ന ഭാഗത്തി നും വയ്ക്കുവാനുള്ള കുഷ്യനും,പി.യു ഫോം
5. ബോള്‍ട്ട് & സ്ക്രൂ ആവശ്യാനുസരണം
ആവശ്യമായ ഉപകരണങ്ങള്‍
1. സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ ചാരുന്നതിനായുള്ള ഭാഗം ചിത്രം 2 ല്‍ കാണിച്ചിട്ടുള്ള അളവില്‍ നിര്‍മ്മിക്കുക
2. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ള മുന്‍വശത്തെ കാല്‍ ഭാഗം ചിത്രം 2 ല്‍ കാണിച്ചിട്ടുള്ള അളവില്‍ നിര്‍മ്മിക്കുക
3. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ള അളവില്‍ സോഫയുടെ സീറ്റിന് കൈ വയ്ക്കാനുള്ള ഭാഗം നിര്‍മ്മിക്കുക
3. ചിത്രം 6 ല്‍ കാണിച്ചിട്ടുള്ളതുപോലെ ഭാഗങ്ങളെല്ലാം തമ്മില്‍ ഘടിപ്പിക്കുക
(ഘടിപ്പിക്കുന്നതിന് മുന്‍പായി മെലാമൈന്‍ പുരട്ടി വയ്ക്കുക)
അപ്ഹോള്‍സ്റ്റെറി നിര്‍മ്മിക്കുന്ന വിധം
1. സോഫയുടെ സീറ്റിനും, ബാക്ക് റെസ്റ്റിനുമുള്ള പ്ലൈവുഡ് മുറിച്ചെടുക്കുക
2. 4 ദ്വാരമിട്ട് പ്ലൈവുഡ് സോഫയുടെ ചട്ടത്തില്‍ ഘടിപ്പിക്കുക അതിന് മുകളില്‍ കുഷ്യന്‍ വയ്ക്കുക
3. പ്ലൈവുഡിന്‍റെ അളവില്‍ പി.യു ഫോം മുറിച്ചെടുത്ത് റബ്ബര്‍ സൊലൂഷന്‍ ഉപയോഗിച്ച് പ്ലൈവുഡില്‍ ഒട്ടിച്ചുചേര്‍ക്കുക. പി.യു ഫോം ഒട്ടിക്കുന്നതിന് മുന്‍പായി പ്ലൈവുഡില്‍ ബോള്‍ട്ടുകള്‍ വയ്ക്കുക
4. ചിത്രം 7 ല്‍ കാണിച്ചിട്ടുള്ളതു പോലെ അപ്ഹോള്‍സ്റ്റെറിയുടെ മുന്‍ വശവും, പിന്‍വശവും മുറിച്ചെടുക്കുക
5. ചിത്രം 8 പ്രകാരം മുറിച്ച് വച്ചിട്ടുള്ള തുണികഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കുക

 

Additional information

cat