ഒക്ലാണ്ഡ്ര ട്രാവന്‍കൂറിക്ക

Description

ഒക്ലാണ്ഡ്ര ട്രാവന്‍കൂറിക്ക

Ochlandra travancorica Ochlandra travancorica2 Ochlandra travancorica3

പ്രാദേശികനാമങ്ങള്‍
ഈറ്റ, ഓട (കേരളം)
ഈറല്‍ (തമിഴ്നാട്)
കൊണ്ട (കര്‍ണാടക)

ഉപയോഗം
പരമ്പ്, കൂടകള്‍, ഓടക്കുഴല്‍, കടലാസ്, ബാംബൂ പ്ലൈ, കരകൗശലവസ്തുക്കള്‍ തുടങ്ങിയവ ഇതില്‍ നിന്നും നിര്‍മിക്കുന്നു.

അളവുകള്‍
കാണ്ഡത്തിന്‍റെ നീളം :
2-6 മീ.
പൊള്ളയായ കാണ്ഡത്തിന്‍റെ വ്യാസം: 2.5-5 സെ. മീ.
പര്‍വദൈര്‍ഘ്യം: 45-60 സെ. മീ.
പുറംഭിത്തിയുടെ കനം:പൊതുവെ കനക്കുറവാണ്. എന്നാല്‍ ചുവടുഭാഗത്ത് കട്ടി കൂടുതലായിരിക്കുന്നു.

 

1. ആവാസവും വിതരണവും:
കേരളത്തിലും തമിഴ്നാടിന്‍റേയും കര്‍ണാടകത്തിന്‍റേയും ചില ഭാഗങ്ങളിലും കാടു പിടിച്ചു വളരുന്നു.

2. താഴെപ്പറയുന്നസാഹചര്യങ്ങളില്‍ നട്ടുവളത്തുന്നതിന് ശുപാര്‍ശ ചെയ്യപ്പെടുന്നു:
ഉയരം- നിരപ്പുള്ള പ്രദേശങ്ങളിലും മലയോരങ്ങളിലും ഒരേപോലെ വളര്‍ന്നുകാണുന്നു.
മണ്ണിന്‍റെ ഇനം-കടുത്ത തവിട്ടുനിറമുള്ളതുംഅമ്ലസ്വഭാവമുള്ളതും മണല്‍ കലര്‍ന്നതുമായ പശ്ശിമരാശിമമണ്ണാണ് ഈയിനത്തിന് എറ്റവും അനുയോജ്യം.വായു കടക്കുന്നതും എന്നാല്‍ ഉറപ്പുള്ളതും ആവശ്യത്തിനു ജലം പിടിച്ചു നിര്‍ത്താന്‍ ശേഷിയുള്ളതുമായ മണ്ണില്‍ ഇവ തഴച്ചു വളരും.
അനുയോജ്യമായ കാലാവസ്ഥ-ഉഷ്ണമേഖലാകാലാവസ്ഥയാണ് ഇവ ഇഷ്ടപ്പെടുന്നത്. ജലാംശം ധാരാളമായി ലഭിക്കാന്‍ താല്‍പര്യമുള്ള ഈയിനം മുളകള്‍, വെള്ളം ഒഴിച്ചു കൊടുക്കുന്നതു കൊണ്ട് വേഗം വളരും.
3. നടീല്‍വസ്തു:
വിത്തുതൈകളുംകായികപ്രവര്‍ധനം വഴി തയാറാക്കിയ തൈകളും ലഭ്യമാണ്. ഒരു വര്‍ഷം പ്രായമെത്തിയ പുത്രികാമുളകള്‍ ആണ് നടാന്‍ വേണ്ടത്. എന്‍. ബി. എം അംഗീകൃത നഴ്സറികളിലോ എന്‍. ബി. എം ഹൈടെക് നഴ്സറികളിലോ നിന്ന് ഇവ ലഭിക്കും.

ലഭ്യത-
കെ.എഫ് ആര്‍. ഐ, പീച്ചി; ജെ.എന്‍.ടി. ബി.ജി.ആര്‍.ഐ, പാലോട്,
തിരുവനന്തപുരം;ഉറവ്,വയനാട്.

4. നടീല്‍രീതി:
അനുയോജ്യമായ കാലാവസ്ഥ – മണ്‍സൂണിനു മുന്‍പുള്ള മഴക്കാലത്തോ മണ്‍സൂണിനു
തൊട്ടുമുന്‍പോ തൈകള്‍ നടണം.

നടീലിനു മുന്നൊരുക്കങ്ങള്‍ – ചെടികള്‍ നടുന്നതിനു കുറഞ്ഞത്മുപ്പത്ദിവസം മുന്‍പായി നിലം വേലികെട്ടി തിരിക്കേണ്ടതാണ്. നടീലിമ്പതിനഞ്ചു ദിവസം മുന്‍പെങ്കിലും കളകള്‍ പറിച്ചു കളഞ്ഞ് നിലം ഒരുക്കണം.
കുഴിവലുപ്പവും തയാറാക്കലും – 45ത45ത45 സെ.മീ വിസ്താരത്തില്‍ ചതുരാകൃതിയിലുള്ള
കുഴിയാണു വേണ്ടത്. ഇതിന്‍റെപകുതിയോളം മണ്ണു നിറച്ച് ഒരു മാസത്തോളം
സൂര്യപ്രകാശം പതിച്ച് മേല്‍മണ്ണുണങ്ങാന്‍ അനുവദിക്കണം.
നടീല്‍ – മണ്‍സൂണ്‍പൂര്‍വമഴക്കാലത്തോ മണ്‍സൂണിനു തൊട്ടു മുന്‍പോ കുഴി പൂര്‍ണമായും മൂടി, ഒരു വര്‍ഷം പ്രായമുള്ള തൈകള്‍ നടണം. തുടര്‍ന്ന് ഇവയുടെചുവട്ടില്‍ മണ്ണു കൂട്ടി ഉറപ്പിക്കുക.
ചെടികള്‍ തമ്മിലുള്ള അകലം-തടിയ്ക്കു വേണ്ടിയാണെങ്കില്‍ 6ത6 മീ. അകലത്തില്‍ നടുന്നതാണ് നല്ലത്. കനാലുകള്‍, അരുവികള്‍, നദികള്‍ എന്നിവയുടെ ഓരത്ത് 3ത 3മീ. അകലംപാലിച്ച് നടുകയാണെങ്കില്‍ മണ്ണൊലിപ്പ് തടയാന്‍ അത്യധികം സഹായിക്കും.
5. മണ്ണിന്‍റേയും ജലത്തിന്‍റേയും സംരക്ഷണമാര്‍ഗങ്ങള്‍:
6ത6 മീ. ഇടയകലത്തില്‍മുളകള്‍ നടുകയാണെങ്കില്‍ ഒന്നിടവിട്ട വരികള്‍ക്കിടയ്ക്ക്60 സെ.മീ.ത45 സെ.മീ. ത30 സെ.മീ. വിസ്താരത്തിലുള്ള വെള്ളക്കുഴികള്‍ ഇടയ്ക്കിടയ്ക്ക് നിര്‍മിക്കണം.

6. മുളങ്കൂട്ടങ്ങളുടെ പരിചരണം:
ശുചീകരണമാര്‍ഗങ്ങള്‍ – ജീര്‍ണിച്ചതും നശിച്ചു കൊണ്ടിരിക്കുന്നതുമായകാണ്ഡങ്ങള്‍, തൈകള്‍ നട്ട്മൂന്നാം വര്‍ഷം മുതല്‍ തന്നെ നവംബര്‍ – ഫെബ്രുവരിമാസങ്ങളിലായി മുറിച്ചു മാറ്റേണ്ടതാണ്.

വളമിടീല്‍ – മുളങ്കൂട്ടങ്ങള്‍രൂപപ്പെട്ടതിനു ശേഷം ശേഷം മണ്ണുപരിശോധന നടത്തി ഒരു വിദഗ്ധന്‍റെ അഭിപ്രായമനുസരിച്ചുള്ള വളപ്രയോഗം നടത്തേണ്ടതാണ്. എന്‍.പി.കെ വളങ്ങളും കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, ഉണങ്ങിയ കാലിവളം തുടങ്ങിയ ജൈവവളങ്ങളും മുളകള്‍ പുഷ്ടിയോടെ വളരാന്‍ സഹായകരമാണ്. മുളങ്കൂമ്പിനു വേണ്ടിയാണു വളര്‍ത്തുന്നതെങ്കില്‍ ജൈവവളങ്ങള്‍ തന്നെചേര്‍ക്കണം.

ജലസേചനം -വളര്‍ച്ചയുടെ ആദ്യ രണ്ടു വര്‍ഷങ്ങളിലാണ് ജലസേചനം അത്യാവശ്യമാകുന്നത്. കാണ്ഡം വേഗത്തില്‍ വളരാനും മുളങ്കൂട്ടങ്ങള്‍ നല്ല വിധത്തില്‍ വ്യാപിക്കാനും ഇതു സഹായിക്കും. മുളങ്കൂമ്പിനു വേണ്ടി വളര്‍ത്തുമ്പോള്‍ മികച്ച അങ്കുരങ്ങള്‍ ഉണ്ടാകാന്‍ ഇതു മൂലം അവസരമുണ്ടാകുന്നു. വെള്ളക്കുഴികള്‍ വഴി ജലാംശം മണ്ണില്‍ പിടിച്ചു നിര്‍ത്തുന്ന രീതിയും ഉപയോഗപ്പെടുത്താം.

സസ്യസംരക്ഷണോപാധികള്‍-നിശ്ചിത ഇടവേളകളില്‍ കോതി നിര്‍ത്തുന്നതു കൊണ്ടും, വെട്ടിയൊതുക്കുന്നതു കൊണ്ടും, വൃത്തിയാക്കുന്നതു കൊണ്ടും മുളകളുടെ കീടബാധ നിയന്ത്രിക്കാം. മികച്ച ശുചീകരണമാര്‍ഗങ്ങള്‍ അവലംബിക്കുക വഴി ഫംഗസ് ബാധയില്‍ നിന്നു രക്ഷ നേടാന്‍ സാധിക്കുന്നതാണ്.

കൊമ്പൊതുക്കല്‍ – മുളങ്കൂട്ടങ്ങള്‍ രൂപപ്പെട്ട് നാലാം വര്‍ഷം മുതല്‍ തന്നെ നിശ്ചിത ഇടവേളകളില്‍ ശിഖരമൊതുക്കലും വൃത്തിയാക്കലും നടത്തേണ്ടതാണ്.ഉണങ്ങിയതും ജീര്‍ണിച്ചതുമായ എല്ലാ കാണ്ഡങ്ങളും വെട്ടി മാറ്റണം.പുതിയ അങ്കുരങ്ങള്‍ തഴച്ചു വളരാനും വളവുകളില്ലാതെ മുകളിലേക്ക് പോകാനുമുള്ള ഇടം ഇതു മൂലമുണ്ടാകും. എല്ലാ വര്‍ഷവും ശൈത്യമാസങ്ങള്‍ക്കു മുന്‍പായി ഈ പ്രവൃത്തികള്‍ ചെയ്യേണ്ടിയിരിക്കുന്നു.

7. വിളവെടുപ്പ്:
മഴയില്ലാത്ത മാസങ്ങള്‍ നോക്കിയാകണം തടികള്‍ക്കു വേണ്ടി വിളവെടുക്കുന്നത്. അതാതു
കൊല്ലങ്ങളിലുണ്ടായ പുതുമുളകള്‍ മുറിക്കാന്‍ പാടില്ല. രണ്ടു വര്‍ഷം പ്രായമെത്തിയ
മുളകളില്‍ 20%, തൈകള്‍ ഉണ്ടാക്കുന്നതിനു വേണ്ടി മുളങ്കൂട്ടങ്ങളുടെ വിവിധഭാഗങ്ങളില്‍
നിന്നായി മുറിക്കാവുന്നതാണ്. കായികപ്രവര്‍ധനരീതിയില്‍കാണ്ഡങ്ങള്‍ മുറിച്ച് വേരു പിടിപ്പിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. മൂന്നു വര്‍ഷം പ്രായമായവയില്‍ ഏതാണ്ട് അറുപതു ശതമാനവും, നാലു കൊല്ലം മൂപ്പെത്തിയവ എല്ലാം തന്നെയും മുറിച്ചു മാറ്റേണ്ടതാണ്. എന്നാല്‍ പഴയ മുളകളില്‍കുറെയെണ്ണം അതേപടി നിലനിര്‍ത്തുന്നത് പുതുതായി വളര്‍ന്നു വരുന്ന മുളകള്‍ക്ക് താങ്ങായി പ്രയോജനപ്പെടും.
8. പുവിടല്‍കാലം:
7-12 വര്‍ഷങ്ങള്‍.

 

Additional information

cat

bamboo-species-kerala, agarbati-stand-species, bamboo-chair-species, bangle-stand-species, basket-species, clock-species, dining-table-2-species, flower-basket-species, jewellery-box-species, single-seater-sofa-2-species, table-lamp-1-species, visiting-card-holder-species