ജുവലറി ബോക്സ് നിര്‍മ്മാണരീതി

Description

ജുവലറി ബോക്സ് നിര്‍മ്മാണരീതി

gift box JWELLERY BOX 1 JWELLERY BOX 2 JWELLERY BOX 3
ആവശ്യമായ സാധനങ്ങള്‍
1. കൈ ഉപയോഗിച്ച് നെയ്ത് എടുത്ത കനം കുറഞ്ഞ മുള പായ
2. കോട്ടണ്‍ തുണി
3. കാര്‍ഡ്ബോര്‍ഡ്
4. പശ
ആവശ്യമായ ഉപകരണങ്ങള്‍
സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1.. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ കുഴല്‍ രൂപത്തില്‍ കാര്‍ഡ്ബോര്‍ഡ് വളച്ച് വയ്ക്കുക
2. അടിഭാഗത്തിനായി കാര്‍ഡ്ബോര്‍ഡ് വട്ടത്തില്‍ മുറിച്ചെടുത്ത് അതില്‍ തുണി ഒട്ടിക്കുക
3. നെയ്തെടുത്ത പായ കുഴലിന്‍റെ വശങ്ങളില്‍ ഒട്ടിക്കുക.
4. അതില്‍ ഉള്‍വശത്തില്‍ കോട്ടണ്‍ തുണി ഒട്ടിക്കുക.
5. ബോര്‍ഡറിനായി മുകള്‍ ഭാഗത്തും, കീഴ്ഭാഗത്തും തുണി ഒട്ടിക്കുക
6. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ളതുപോലെ അടപ്പിനായി കാര്‍ഡ്ബോര്‍ഡ് മുറിച്ചെടുക്കുക
7. കാര്‍ഡ്ബോര്‍ഡ് കുറച്ച് വലിയ അളവില്‍ വട്ടത്തില്‍ മുറിച്ച് അടപ്പിനായി ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ മുകളില്‍ ഒട്ടിച്ചുചേര്‍ക്കുക
8. ചിത്രം 1 ല്‍ കാണിച്ചിട്ടുള്ളതുപോലെ മുകളിലും, താഴെയും തുണി ഒട്ടിച്ചുചേര്‍ക്കുക