ഫ്രൂട്ട് ബാസ്ക്കറ്റ് നിര്‍മ്മാണരീതി

Description

ഫ്രൂട്ട് ബാസ്ക്കറ്റ് നിര്‍മ്മാണരീതി

fruit basket rectangle fruit basket (1) rectangle fruit basket (2) rectangle fruit basket (3)

ആവശ്യമായ സാധനങ്ങള്‍
1. പകുതി ഉണങ്ങിയ 8 – 10 സെ.മി വ്യാസമുള്ള കുഴല്‍ രൂപത്തിലുള്ള മുള
2. ഫ്രൂട്ട് ബാസ്ക്കറ്റ് നിര്‍മ്മിക്കുവാനുള്ള തടി കഷണം
ആവശ്യമായ ഉപകരണങ്ങള്‍
1. സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ ഫ്രൂട്ട് ബാസ്ക്കറ്റിനായി ആദ്യം തടി/ പ്ലൈവുഡ് ഉപയോഗിച്ച് അടിഭാഗം നിര്‍മ്മിക്കുക
2. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ അടിഭാഗത്തിന്‍റെ മുകള്‍ വശത്തെ അഗ്രത്തില്‍ നിന്നും 2.5 സെ.മി ഉള്ളിലേക്ക് ദ്വാരമിടുക
3. 1 സെ.മി ഃ 3 എംഎം വീതിയിലും, 30 സെ.മി നീളത്തിലുമുള്ള ചീളുകള്‍ മുറിച്ചെടുക്കുക
4. അതിനെ ചിത്രം 3 ല്‍ കാണിച്ചിട്ടുള്ള ആക്യതിയില്‍ വളച്ചെടുക്കുക
5. ഇതിനെ തടികഷണത്തില്‍ ഘടിപ്പിക്കുക
6. ഇതില്‍ ചതുരത്തില്‍ നിര്‍മ്മിച്ച ഒരു ഫ്രെയിം മുകളിലും, മറ്റൊന്ന് മുകളില്‍ നിന്നും 5 സെ.മി താഴോട്ടുള്ള ഭാഗത്തിലും ഒട്ടിച്ചുചേര്‍ക്കുക (ഇതിനായി ആദ്യം സൂപ്പര്‍ഗ്ളൂവും പിന്നീട് ആറല്‍ഡൈറ്റും ഉപയോഗിക്കാം)
7. ഒരു സാന്‍റ് പേപ്പര്‍ ഉപയോഗിച്ച് എല്ലാ ഭാഗങ്ങളും മിനുസപ്പെടുത്തുക
8. ബ്രഷ് /സ്പ്രെ ഉപയോഗിച്ച് മെലാമൈന്‍ ഫ്രൂട്ട് ബാസ്ക്കറ്റില്‍ പുരട്ടുക