Description
ഡെന്‍ഡ്രോകലാമസ് സിക്കിമെന്‍സിസ്
പ്രാദേശികനാമങ്ങള്‍
റവാമി, സാന്ഗൗര് (മിസോറാം)
വാദാഹ് (ഗാരൊ)
പുഗ്രിയാംഗ് (ലെപ്ചാ)
ഭാലു-ബാന്‍സ് (നേപാള്‍)
ഉപയോഗം
ഫര്‍ണിച്ചര്‍, കരകൗശലവസ്തുക്കള്‍, കെട്ടിടനിര്‍മാണസാമഗ്രികള്‍ എന്നിവയുണ്ടാക്കുന്നതിനു
പകാരപ്പെടുന്നു.മുളങ്കൂമ്പ്
നല്ല ഒരു ആഹാരദ്രവ്യമാണ്.
അളവുകള്‍
കാണ്ഡത്തിന്റെ നീളം :
17-20 മീ. വരെ
പൊള്ളയായ കാണ്ഡത്തിന്റെ വ്യാസം: 12-20 സെ. മീ.
പര്‍വദൈര്‍ഘ്യം: 45 സെ. മീ.വരെ.
1. ആവാസവും വിതരണവും:
ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍.
2. താഴെപ്പറയുന്നസാഹചര്യങ്ങളില്‍ നട്ടുവളത്തുന്നതിന് ശുപാര്‍ശ ചെയ്യപ്പെടുന്നു:
ഉയരം- സമുദ്രനിരപ്പില്‍ നിന്നും 1200 മീ. വരെ ഉയരത്തിലുള്ള സമതലപ്രദേശങ്ങളിലും മലയോരങ്ങളിലും നന്നായി വളര്‍ന്നു കാണുന്നുണ്ട്.
മണ്ണിന്റെ ഇനം-പശ്ശിമരാശിമണ്ണാണ് ഇതിന് അനുയോജ്യമായിരിക്കുന്നത്.
അനുയോജ്യമായ കാലാവസ്ഥ-ഈര്‍പ്പമുള്ള ഉഷ്ണമേഖലാകാലാവസ്ഥയാണ് കൂടുതല്‍ നന്ന്.
3. നടീല്‍വസ്തു:
കായികപ്രവര്‍ധനം വഴി തയാറാക്കിയ തൈകള്‍ ലഭ്യമാണ്. ഒരു വര്‍ഷം പ്രായമെത്തിയ പുത്രികാമുളകള്‍ ആണ് നടാന്‍ വേണ്ടത്. എന്‍. ബി. എം അംഗീകൃത നഴ്സറികളിലോ എന്‍. ബി. എം ഹൈടെക് നഴ്സറികളിലോ നിന്ന് ഇവ ലഭിക്കും.
ലഭ്യത-
മുളംതൈകളും കായികപ്രവര്‍ധനം വഴി വളര്‍ത്തിയെടുക്കുന്ന പുത്രികാമുളകളും
പീച്ചിയിലെ കെ.എഫ്. ആര്.ഐ യില്‍ ലഭിക്കും.
ടിഷ്യൂ കള്ച്ചര്തൈകള്: വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമല്ല.
4. നടീല്‍രീതി:
അനുയോജ്യമായ കാലാവസ്ഥ – മണ്‍സൂണിനു മുന്‍പുള്ള മഴക്കാലത്തോ മണ്‍സൂണിനു
തൊട്ടുമുന്‍പോ തൈകള്‍ നടണം.
നടീലിനു മുന്നൊരുക്കങ്ങള്‍ – ചെടികള്‍ നടുന്നതിനു കുറഞ്ഞത്മുപ്പത്ദിവസം മുന്‍പായി നിലം വേലികെട്ടി തിരിക്കേണ്ടതാണ്. നടീലിമ്പതിനഞ്ചു ദിവസം മുന്‍പെങ്കിലും കളകള്‍ പറിച്ചു കളഞ്ഞ് നിലം ഒരുക്കണം.
കുഴിവലുപ്പവും തയാറാക്കലും – 45ത45ത45 സെ.മീ വിസ്താരത്തില്‍ ചതുരാകൃതിയിലുള്ള
കുഴിയാണു വേണ്ടത്. ഇതിന്റെപകുതിയോളം മണ്ണു നിറച്ച് ഒരു മാസത്തോളം
സൂര്യപ്രകാശം പതിച്ച് മേല്മണ്ണുണങ്ങാന് അനുവദിക്കണം.
നടീല്‍ – മണ്സൂണ്പൂര്വമഴക്കാലത്തോ മണ്‍സൂണിനു തൊട്ടു മുന്‍പോ കുഴി പൂര്‍ണമായും മൂടി, ഒരു വര്‍ഷം പ്രായമുള്ള തൈകള്‍ നടണം. തുടര്‍ന്ന് ഇവയുടെചുവട്ടില് മണ്ണു കൂട്ടി ഉറപ്പിക്കുക.
ചെടികള്‍ തമ്മിലുള്ള അകലം- മുളങ്കൂമ്പിനു വേണ്ടനടുമ്പോള്5ത5മീ. എന്ന ചെറിയ അകലത്തിലും തടിയ്ക്കു വേണ്ടി 9ത9മീ. അകലത്തിലുമാണ് തൈകള്‍ നടേണ്ടത്.
5. മണ്ണിന്റേയും ജലത്തിന്റേയും സംരക്ഷണമാര്‍ഗങ്ങള്‍:
6ത6 മീ. ഇടയകലത്തില്മുളകള് നടുകയാണെങ്കില്‍ ഒന്നിടവിട്ട വരികള്‍ക്കിടയ്ക്ക്60 സെ.മീ.ത45 സെ.മീ. ത30 സെ.മീ. വിസ്താരത്തിലുള്ള വെള്ളക്കുഴികള്‍ ഇടയ്ക്കിടയ്ക്ക് നിര്‍മിക്കണം.
6. മുളങ്കൂട്ടങ്ങളുടെ പരിചരണം:
ശുചീകരണമാര്‍ഗങ്ങള്‍ – ജീര്‍ണിച്ചതും നശിച്ചു കൊണ്ടിരിക്കുന്നതുമായകാണ്ഡങ്ങള്, തൈകള്‍ നട്ട്മൂന്നാം വര്‍ഷം മുതല്‍ തന്നെ നവംബര്‍ – ഫെബ്രുവരിമാസങ്ങളിലായി മുറിച്ചു മാറ്റേണ്ടതാണ്.
വളമിടീല് – മുളങ്കൂട്ടങ്ങള്രൂപപ്പെട്ടതിനു ശേഷം ശേഷം മണ്ണുപരിശോധന നടത്തി ഒരു വിദഗ്ധന്റെ അഭിപ്രായമനുസരിച്ചുള്ള വളപ്രയോഗം നടത്തേണ്ടതാണ്. എന്‍.പി.കെ വളങ്ങളും കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, ഉണങ്ങിയ കാലിവളം തുടങ്ങിയ ജൈവവളങ്ങളും മുളകള്‍ പുഷ്ടിയോടെ വളരാന്‍ സഹായകരമാണ്. മുളങ്കൂമ്പിനു വേണ്ടിയാണു വളര്‍ത്തുന്നതെങ്കില്‍ ജൈവവളങ്ങള്‍ തന്നെചേര്ക്കണം.
ജലസേചനം -വളര്‍ച്ചയുടെ ആദ്യ രണ്ടു വര്‍ഷങ്ങളിലാണ് ജലസേചനം അത്യാവശ്യമാകുന്നത്. കാണ്ഡം വേഗത്തില്‍ വളരാനും മുളങ്കൂട്ടങ്ങള്‍ നല്ല വിധത്തില്‍ വ്യാപിക്കാനും ഇതു സഹായിക്കും. മുളങ്കൂമ്പിനു വേണ്ടി വളര്‍ത്തുമ്പോള്‍ മികച്ച അങ്കുരങ്ങള്‍ ഉണ്ടാകാന്‍ ഇതു മൂലം അവസരമുണ്ടാകുന്നു. വെള്ളക്കുഴികള്‍ വഴി ജലാംശം മണ്ണില്‍ പിടിച്ചു നിര്‍ത്തുന്ന രീതിയും ഉപയോഗപ്പെടുത്താം.
സസ്യസംരക്ഷണോപാധികള്‍-നിശ്ചിത ഇടവേളകളില്‍ കോതി നിര്‍ത്തുന്നതു കൊണ്ടും, വെട്ടിയൊതുക്കുന്നതു കൊണ്ടും, വൃത്തിയാക്കുന്നതു കൊണ്ടും മുളകളുടെ കീടബാധ നിയന്ത്രിക്കാം. മികച്ച ശുചീകരണമാര്‍ഗങ്ങള്‍ അവലംബിക്കുക വഴി ഫംഗസ് ബാധയില്‍ നിന്നു രക്ഷ നേടാന്‍ സാധിക്കുന്നതാണ്.
കൊമ്പൊതുക്കല്‍ – മുളങ്കൂട്ടങ്ങള്‍ രൂപപ്പെട്ട് നാലാം വര്‍ഷം മുതല്‍ തന്നെ നിശ്ചിത ഇടവേളകളില്‍ ശിഖരമൊതുക്കലും വൃത്തിയാക്കലും നടത്തേണ്ടതാണ്.ഉണങ്ങിയതും ജീര്‍ണിച്ചതുമായ എല്ലാ കാണ്ഡങ്ങളും വെട്ടി മാറ്റണം.പുതിയ അങ്കുരങ്ങള്‍ തഴച്ചു വളരാനും വളവുകളില്ലാതെ മുകളിലേക്ക് പോകാനുമുള്ള ഇടം ഇതു മൂലമുണ്ടാകും. എല്ലാ വര്‍ഷവും ശൈത്യമാസങ്ങള്ക്കു മുന്‍പായി ഈ പ്രവൃത്തികള്‍ ചെയ്യേണ്ടിയിരിക്കുന്നു.
7. വിളവെടുപ്പ്:
മഴയില്ലാത്ത മാസങ്ങള്‍ നോക്കിയാകണം തടികള്‍ക്കു വേണ്ടി വിളവെടുക്കുന്നത്. അതാതു
കൊല്ലങ്ങളിലുണ്ടായ പുതുമുളകള്‍ മുറിക്കാന്‍ പാടില്ല. രണ്ടു വര്‍ഷം പ്രായമെത്തിയ
മുളകളില്‍ 20%, തൈകള്‍ ഉണ്ടാക്കുന്നതിനു വേണ്ടി മുളങ്കൂട്ടങ്ങളുടെ വിവിധഭാഗങ്ങളില്‍
നിന്നായി മുറിക്കാവുന്നതാണ്. കായികപ്രവര്ധനരീതിയില്കാണ്ഡങ്ങള് മുറിച്ച് വേരു പിടിപ്പിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. മൂന്നു വര്‍ഷം പ്രായമായവയില്‍ ഏതാണ്ട് അറുപതു ശതമാനവും, നാലു കൊല്ലം മൂപ്പെത്തിയവ എല്ലാം തന്നെയും മുറിച്ചു മാറ്റേണ്ടതാണ്. എന്നാല്‍ പഴയ മുളകളില്കുറെയെണ്ണം അതേപടി നിലനിര്‍ത്തുന്നത് പുതുതായി വളര്‍ന്നു വരുന്ന മുളകള്‍ക്ക് താങ്ങായി പ്രയോജനപ്പെടും.
8. പുവിടല്‍കാലം:
45 വര്‍ഷമായി കണക്കാക്കിയിരിക്കുന്നു.