ഡെന്‍ഡ്രോകലാമസ് ബ്രാന്‍ഡിസൈ

Categories: , , , , , , , , , , , , , , , , ,

Description

ഡെന്‍ഡ്രോകലാമസ് ബ്രാന്‍ഡിസൈ

Dendrocalamus brandisii2  Dendrocalamus brandisiiDendrocalamus brandisii4Dendrocalamus brandisii3

 

പ്രാദേശികനാമങ്ങള്‍
ബുല്‍ക (പശ്ചിമ ബംഗാള്‍)
വാനന്‍ ( മണിപ്പുര്‍)
ബിലാത്തിമുള (മലയാളം)

ഉപയോഗം
കെട്ടിടനിര്‍മാണസാമഗ്രികളും കരകൗശലവസ്തുക്കളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മുളങ്കൂമ്പ്ആഹാരത്തിന് എടുക്കുന്നു.

അളവുകള്‍
കാണ്ഡത്തിന്‍റെ നീളം :
19-33 മീ. വരെ
പൊള്ളയായ കാണ്ഡത്തിന്‍റെ വ്യാസം: 13-20 സെ. മീ.
പര്‍വദൈര്‍ഘ്യം: 30-38 സെ. മീ.

1. ആവാസവും വിതരണവും:
മണിപ്പുര്‍, ആന്‍ഡമാന്‍സ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈയിനം കണ്ടുവരുന്നത്. തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലും, ആന്ധ്രാപ്രദേശിന്‍റേയുംതമിഴ്നാടിന്‍റേയും കര്‍ണാടകത്തിന്‍റേയും ചില ഭാഗങ്ങളിലും വളര്‍ത്തിയെടുക്കാവുന്നതാണ്.

2. താഴെപ്പറയുന്നസാഹചര്യങ്ങളില്‍ നട്ടുവളത്തുന്നതിന് ശുപാര്‍ശ ചെയ്യപ്പെടുന്നു:
ഉയരം- സമുദ്രനിരപ്പില്‍ നിന്നും 1300 മീ. വരെ ഉയരത്തിലുള്ള നിരപ്പുള്ള പ്രദേശങ്ങളിലും മലയോരങ്ങളിലും നന്നായി വളരാറുണ്ട്.

മണ്ണിന്‍റെ ഇനം-നല്ല നീര്‍വാര്‍ച്ചയുള്ള, മണല്‍മണ്ണും ചെളിമണ്ണുമാണ് ഇതിന് അനുയോജ്യമായിരിക്കുന്നത്.
അനുയോജ്യമായ കാലാവസ്ഥ-ഉഷ്ണമേഖലാകാലാവസ്ഥയാണ് ഈയിനം മുളകളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും നന്ന്. ജലലഭ്യതയും പ്രധാനമാണ്.

3. നടീല്‍വസ്തു:
2013 ലെ പുക്കാലത്തു ശേഖരിച്ച വിത്തുകള്‍ കര്‍ണാടകത്തിലെ കൂര്‍ഗ്, കേരളത്തിലെ വയനാട് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. തിരഞ്ഞെടുത്ത ക്ലോണുകളുടെ കായികപ്രവര്‍ധനം നടത്തിയുണ്ടാക്കിയ പുത്രികാമുളകള്‍ ഐ.ഡബ്ലിയൂ.എസ്.റ്റി, ബാംഗളൂരില്‍ ലഭ്യമാണ്. ഒരു വര്‍ഷം പ്രായമായ തൈകളാണ് നടാനെടുക്കേണ്ടത്. ഇവ എന്‍. ബി. എം ഹൈടെക് നഴ്സറികളിലോ എന്‍. ബി. എം അംഗീകൃത നഴ്സറികളിലോ നിന്ന് മാത്രം വാങ്ങുക. ടിഷ്യൂ കള്‍ച്ചര്‍ സാങ്കേതികവിദ്യയും തൈകളുടെ ഉല്‍പ്പാദനത്തിനു സ്വീകരിക്കുന്നുണ്ട്.

ലഭ്യത-
കെ.എഫ് ആര്‍. ഐ, പീച്ചി; ജെ.എന്‍.ടി. ബി.ജി.ആര്‍.ഐ,
തിരുവനന്തപുരം; ഉറവ്, വയനാട്; ഐ.ഡബ്ലിയൂ.എസ്.റ്റി, ബാംഗളൂര്‍.

ടിഷ്യൂ കള്‍ച്ചര്‍തൈകള്‍: കെ.എഫ് ആര്‍. ഐ, പീച്ചി.

4. നടീല്‍രീതി:
അനുയോജ്യമായ കാലാവസ്ഥ – മണ്‍സൂണ്‍പൂര്‍വമഴക്കാലത്തോ മണ്‍സൂണിനു തൊട്ടു
മുന്‍പോ തൈകള്‍ നടണം.

നടീലിനു മുന്നൊരുക്കങ്ങള്‍ – നടീല്‍ ആരംഭിക്കുന്നതിനു കുറഞ്ഞത്മുപ്പത്ദിവസം മുന്‍പായി നിലം വേലികെട്ടി തിരിക്കേണ്ടതാണ്. തൈകള്‍ നടുന്നതിനുപതിനഞ്ചു ദിവസം മുന്‍പെങ്കിലും കളകള്‍ പറിച്ചു കളഞ്ഞ് നിലം ഒരുക്കണം.
കുഴിവലുപ്പവും തയാറാക്കലും – 45ത45ത45 സെ.മീ. വിസ്താരത്തില്‍ ചതുരാകൃതിയില്‍
കുഴിയെടുക്കണം. ഇതിന്‍റെപകുതിയോളം മണ്ണു നിറച്ച് ഒരു മാസത്തോളം
സൂര്യപ്രകാശം പതിച്ച് മേല്‍മണ്ണുണങ്ങാന്‍ അനുവദിക്കണം.
നടീല്‍ – മണ്‍സൂണ്‍പൂര്‍വമഴക്കാലത്തോ മണ്‍സൂണിനു തൊട്ടു മുന്‍പോ കുഴി പൂര്‍ണമായും മൂടി, ഒരു വര്‍ഷം പ്രായമുള്ള തൈകള്‍ നടണം. തുടര്‍ന്ന് ഇവയുടെചുവട്ടില്‍ മണ്ണു കൂട്ടി ഉറപ്പിക്കുക.

ചെടികള്‍ തമ്മിലുള്ള അകലം- മുളങ്കൂമ്പിനു വേണ്ടനടുമ്പോള്‍4ത4മീ. എന്ന ചെറിയ അകലത്തിലും അലങ്കാരമായിട്ടുംസംരക്ഷണവേലിയായിട്ടുംവളര്‍ത്തുമ്പോള്‍ 5ത5മീ. അകലത്തിലുംതടിയ്ക്കു വേണ്ടി 7ത7മീ. അകലത്തിലുമാണ് മുളകള്‍ നടേണ്ടത്.

5. മണ്ണിന്‍റേയും ജലത്തിന്‍റേയും സംരക്ഷണമാര്‍ഗങ്ങള്‍:
6ത6 മീ. ഇടയകലത്തില്‍നടുന്ന മുളകളുടെ ഒന്നിടവിട്ട വരികള്‍ക്കിടയ്ക്ക്60 സെ.മീ.ത45 സെ.മീ. ത30 സെ.മീ. വിസ്താരത്തിലുള്ള വെള്ളക്കുഴികള്‍ ഇടയ്ക്കിടയ്ക്ക് നിര്‍മിക്കണം.

6. മുളങ്കൂട്ടങ്ങളുടെ പരിചരണം:
ശുചീകരണമാര്‍ഗങ്ങള്‍ – ജീര്‍ണിച്ചതും നശിച്ചു കൊണ്ടിരിക്കുന്നതുമായകാണ്ഡങ്ങള്‍, തൈകള്‍ നട്ട്മൂന്നാം വര്‍ഷം മുതല്‍ തന്നെ നവംബര്‍ – ഫെബ്രുവരിമാസങ്ങളിലായി മുറിച്ചു മാറ്റേണ്ടതാണ്.

വളമിടീല്‍ – മുളങ്കൂട്ടങ്ങള്‍രൂപപ്പെട്ടതിനു ശേഷം ശേഷം മണ്ണുപരിശോധന നടത്തി ഒരു വിദഗ്ധന്‍റെ അഭിപ്രായമനുസരിച്ചുള്ള വളപ്രയോഗം നടത്തേണ്ടതാണ്. എന്‍.പി.കെ വളങ്ങളും കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, ഉണങ്ങിയ കാലിവളം തുടങ്ങിയ ജൈവവളങ്ങളും മുളകള്‍ പുഷ്ടിയോടെ വളരാന്‍ സഹായകരമാണ്. മുളങ്കൂമ്പിനു വേണ്ടിയാണു വളര്‍ത്തുന്നതെങ്കില്‍ ജൈവവളങ്ങള്‍ തന്നെചേര്‍ക്കണം.

ജലസേചനം -വളര്‍ച്ചയുടെ ആദ്യ രണ്ടു വര്‍ഷങ്ങളിലാണ് ജലസേചനം അത്യാവശ്യമാകുന്നത്. കാണ്ഡം വേഗത്തില്‍ വളരാനും മുളങ്കൂട്ടങ്ങള്‍ നല്ല വിധത്തില്‍ വ്യാപിക്കാനും ഇതു സഹായിക്കും. മുളങ്കൂമ്പിനു വേണ്ടി വളര്‍ത്തുമ്പോള്‍ മികച്ച അങ്കുരങ്ങള്‍ ഉണ്ടാകാന്‍ ഇതു മൂലം അവസരമുണ്ടാകുന്നു. വെള്ളക്കുഴികള്‍ വഴി ജലാംശം മണ്ണില്‍ പിടിച്ചു നിര്‍ത്തുന്ന രീതിയും ഉപയോഗപ്പെടുത്താം.

സസ്യസംരക്ഷണോപാധികള്‍-നിശ്ചിത ഇടവേളകളില്‍ കോതി നിര്‍ത്തുന്നതു കൊണ്ടും, ശിഖരങ്ങള്‍ വെട്ടിയൊതുക്കുന്നതു കൊണ്ടും, വൃത്തിയാക്കുന്നതു കൊണ്ടും മുളകളുടെ കീടബാധ നിയന്ത്രിക്കാം. മികച്ച ശുചീകരണമാര്‍ഗങ്ങള്‍ അവലംബിക്കുക വഴി ഫംഗസ് ബാധയില്‍ നിന്നു രക്ഷ നേടാന്‍ സാധിക്കുന്നതാണ്.

കൊമ്പൊതുക്കല്‍ – വളക്കൂറുള്ളതും നല്ല ജലലഭ്യതയുള്ളതുമായ പ്രദേശങ്ങളില്‍
ഏകദേശം നൂറോ അതില്‍ കൂടുതലോമുളകള്‍ നിറഞ്ഞ വലിയമുളങ്കൂട്ടങ്ങളാണു കാണപ്പെടുക. മുളങ്കൂട്ടങ്ങള്‍ രൂപപ്പെട്ട് നാലാം വര്‍ഷം മുതല്‍ തന്നെ നിശ്ചിത ഇടവേളകളില്‍ ശിഖരമൊതുക്കലും വൃത്തിയാക്കലും നടത്തേണ്ടതാണ്.പുതിയ അങ്കുരങ്ങള്‍ തഴച്ചു വളരാനും വളവുകളില്ലാതെ മുകളിലേക്ക് പോകാനുമുള്ള ഇടം ഇതു മൂലമുണ്ടാകും. എല്ലാ വര്‍ഷവും ശൈത്യമാസങ്ങള്‍ക്കു മുന്‍പായി ഈ പ്രവൃത്തികള്‍ ചെയ്യേണ്ടിയിരിക്കുന്നു.
7. വിളവെടുപ്പ്:
മഴയില്ലാത്ത മാസങ്ങള്‍ നോക്കിയാകണം തടികള്‍ക്കു വേണ്ടി വിളവെടുക്കുന്നത്. അതാതു
കൊല്ലങ്ങളിലുണ്ടായ പുതുമുളകള്‍ മുറിക്കാന്‍ പാടില്ല. രണ്ടു വര്‍ഷം പ്രായമെത്തിയ
മുളകളില്‍ 20%, തൈകള്‍ ഉണ്ടാക്കുന്നതിനു വേണ്ടി മുളങ്കൂട്ടങ്ങളുടെ വിവിധഭാഗങ്ങളില്‍
നിന്നായി മുറിക്കാവുന്നതാണ്. മൂന്നു വര്‍ഷം പ്രായമായവയില്‍ ഏതാണ്ട് അറുപതു ശതമാനവും, നാലു കൊല്ലം മൂപ്പെത്തിയവ എല്ലാം തന്നെയും മുറിച്ചു മാറ്റേണ്ടതാണ്. എന്നാല്‍ പഴയ മുളകളില്‍കുറെയെണ്ണം അതേപടി നിലനിര്‍ത്തുന്നത്പുതുതായി വളര്‍ന്നു വരുന്ന മുളകള്‍ക്ക് താങ്ങായി പ്രയോജനപ്പെടും.

ഭക്ഷണാവശ്യത്തിനു മുളങ്കൂമ്പുകള്‍ മുറിച്ചെടുക്കുമ്പോള്‍ അവയ്ക്ക് 35-45 സെ. മി.
നീളമെത്തിയിരിക്കണം. മുളങ്കൂട്ടത്തില്‍ നിന്ന് 60% കിളിര്‍പ്പുകള്‍ മാത്രമേമുറിയ്ക്കാന്‍
പാടുള്ളു; ബാക്കി 40%നിലനിര്‍ത്തണം. അതിരാവിലെയോ വളരെ വൈകിയോ
മാത്രം വിളവെടുക്കുക.
8. പുവിടല്‍കാലം:
45-50 വര്‍ഷങ്ങള്‍.

 

Additional information

cat

bamboo-species-kerala, bamboo-chair-species, clock-species, dining-table-1-species, dining-table-2-species, flower-basket-species, flower-vase-species, fruit-basket-species, pen-stand-species, single-seater-sofa-2-species, table-lamp-1-species, table-lamp-2-species, tea-tray-species, triangle-bamboo-chair-species, two-seater-sofa-1-species, two-seater-sofa-2-species, two-seater-sofa-3-species, visiting-card-holder-species