ഡെന്‍ഡ്രോകലാമസ് ആസ്പെര്‍

Categories: , , , , , , , , , , , , , , , , , , , , , , , Tags: , , ,

Description

ഡെന്‍ഡ്രോകലാമസ് ആസ്പെര്‍

Dendrocalamus asper Dendrocalamus asper2 Dendrocalamus asper3

 

പ്രാദേശികനാമങ്ങള്‍
സ്വീറ്റ് ബാംബു, റഫ് ബാംബൂ

തൈറ്റാമ ബാന്‍സ് (സിക്കിം)

ഉപയോഗം
ഉന്നതനിലവാരമുള്ള മുളങ്കൂമ്പിനു വേണ്ടിയാണ് പ്രധാനമായും നട്ടുവളര്‍ത്തുന്നത്. കാണ്ഡത്തിന് നല്ല ബലമുള്ളതു കൊണ്ട് കെട്ടിടനിര്‍മാണസാമഗ്രിയാ
യും പ്രയോജനപ്പെടുത്തുന്നു.

അളവുകള്‍
കാണ്ഡത്തിന്‍റെ നീളം :
30 മീ. വരെ
പൊള്ളയായ കാണ്ഡത്തിന്‍റെ വ്യാസം: 15-20 സെ. മീ.
പര്‍വദൈര്‍ഘ്യം: 25-60 സെ. മീ.
പുറംഭിത്തിയുടെ കനം: ഉള്ളു പൊള്ളയായ കാണ്ഡങ്ങളുടെ പുറംഭിത്തിയ്ക്ക് കട്ടി കൂടുതലായിരിക്കും; പ്രത്യേകിച്ച് ചുവടുഭാഗത്ത്.

1. ആവാസവും വിതരണവും:
മുളങ്കൂമ്പ് വളരെ പ്രചാരത്തിലുള്ള മികച്ച ഒരു ഭക്ഷ്യവസ്തുവായതിനാല്‍ ഭാരതത്തിന്‍റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിക്കവാറും അതിനു വേണ്ടിനട്ടുവളര്‍ത്തുന്ന ഒരു പരദേശിയിനമാണിത്. തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലും, തമിഴ്നാടിന്‍റേയും കര്‍ണാടകത്തിന്‍റേയും ചില ഭാഗങ്ങളിലും വളര്‍ത്തിയെടുക്കാവുന്നതാണ്.

2. താഴെപ്പറയുന്നസാഹചര്യങ്ങളില്‍ നട്ടുവളത്തുന്നതിന് ശുപാര്‍ശ ചെയ്യപ്പെടുന്നു:
ഉയരം- സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ വരെ ഉയരമുള്ള സമതലപ്രദേശങ്ങളിലും കുന്നിന്‍പ്രദേശങ്ങളിലും നന്നായി വളരുന്നു.

മണ്ണിന്‍റെ ഇനം-നീര്‍വാര്‍ച്ചയുള്ള കറുത്ത മണ്ണ്, മണലും ചെളിയും കലര്‍ന്ന പശ്ശിമരാശിമണ്ണ്, മണലും ചെളിയും കലര്‍ന്ന ചുവന്ന മേല്‍മണ്ണ് എന്നിവയാണ് ഇതിന്‍റെ വളര്‍ച്ചയ്ക്ക് ഏറ്റവും അഭികാമ്യം. വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകാനുള്ള അവസരം നിശ്ചയമായും ഉണ്ടായിരിക്കണം.

അനുയോജ്യമായ കാലാവസ്ഥ-സമശീതോഷ്ണാവസ്ഥ മുതല്‍ ഉഷ്ണമേഖലാ കാലാവസ്ഥ വരെ ഈയിനം മുളകള്‍ക്ക് ഏറ്റവും നല്ലതായി കാണുന്നു. വരണ്ടപ്രദേശങ്ങള്‍ക്കും ഇവ അഭികാമ്യം തന്നെ.

3. നടീല്‍വസ്തു:
കായികപ്രവര്‍ധനം വഴിയോ മൈക്രോപ്രൊപഗേഷന്‍ സാങ്കേതികവിദ്യയിലൂടെയോ ഉല്‍പ്പാദിപ്പിച്ച ഒരു വര്‍ഷം പ്രായമായ തൈകള്‍ ആണ് നടാനുത്തമം. എന്‍. ബി. എം ഹൈടെക് നഴ്സറികളിലോ എന്‍. ബി. എം അംഗീകൃത നഴ്സറികളിലോ നിന്ന് ഇവ വാങ്ങാവുന്നതാണ്.

ലഭ്യത-
കായികപ്രവര്‍ധനം : കെ.എഫ് ആര്‍. ഐ, പീച്ചി; ജെ.എന്‍.ടി. ബി.ജി.ആര്‍.ഐ,
തിരുവനന്തപുരം; ഉറവ്, വയനാട്.

ടിഷ്യൂ കള്‍ച്ചര്‍: സെഞ്ചുറി ലാമിനേറ്റ്സ്, ഹാപുര്‍, യു.പി.; ടി.ഇ.ആര്‍.ഐ, ന്യൂ
ഡെല്‍ഹി;ഗ്രോമോര്‍ ബയോടെക്, ഹുസൂര്‍, തമിഴ്നാട്; കെ.എഫ് ആര്‍. ഐ,
പീച്ചി.

4. നടീല്‍രീതി:
അനുയോജ്യമായ കാലാവസ്ഥ – മണ്‍സൂണ്‍പൂര്‍വമഴക്കാലത്തോ മണ്‍സൂണിനു തൊട്ടു
മുന്‍പോ തൈകള്‍ നടണം.

നടീലിനു മുന്നൊരുക്കങ്ങള്‍ – നടീല്‍ ആരംഭിക്കുന്നതിനു കുറഞ്ഞത്മുപ്പത്ദിവസം മുന്‍പായി നിലം വേലികെട്ടി തിരിക്കണം. നടീലിനു പതിനഞ്ചുദിവസം മുന്‍പെങ്കിലും കളകള്‍ പറിച്ചു കളഞ്ഞ് നിലം ഒരുക്കണം.
കുഴിവലുപ്പവും തയാറാക്കലും – 45ത45ത45 സെ.മീ വിസ്താരത്തില്‍ ചതുരാകൃതിയില്‍
കുഴിയെടുക്കണം. ഇതിന്‍റെപകുതിയോളം മണ്ണു നിറച്ച് ഒരു മാസത്തോളം
സൂര്യപ്രകാശം പതിച്ച് ഉണങ്ങാന്‍ അവസരമുണ്ടാക്കണം.
നടീല്‍ – മണ്‍സൂണിനു മുന്‍പുള്ള മഴക്കാലത്തോ മണ്‍സൂണിനു തൊട്ടു മുന്‍പോ കുഴി പൂര്‍ണമായും മൂടിയ ശേഷം ഒരു വര്‍ഷം പ്രായമുള്ള തൈകള്‍ നടണം. തുടര്‍ന്ന് തൈകളുടെ ചുവട്ടില്‍ മണ്ണു കൂട്ടി ഉറപ്പിക്കുക.

ചെടികള്‍ തമ്മിലുള്ള അകലം- മുളങ്കൂമ്പിനു വേണ്ടിയാണ് നടുന്നതെങ്കില്‍ 4ത4മീ. എന്ന ചെറിയ അകലത്തിലും അലങ്കാരമായിട്ടോ സംരക്ഷണവേലിയായോ ആണ് നടുന്നതെങ്കില്‍5ത5മീ. അകലത്തിലുംതടിയ്ക്കു വേണ്ടിയാണെങ്കില്‍ 7ത7മീ. അകലത്തിലുമാണ് മുളകള്‍ നടേണ്ടത്.

5. മണ്ണിന്‍റേയും ജലത്തിന്‍റേയും സംരക്ഷണമാര്‍ഗങ്ങള്‍:
6ത6 മീ. ഇടയകലത്തിലാണ് മുളകള്‍ നടുന്നതെങ്കില്‍ഒന്നിടവിട്ട വരികള്‍ക്കിടയ്ക്ക്60 സെ.മീ.ത45 സെ.മീ. ത30 സെ.മീ വിസ്താരത്തിലുള്ള ജലസംഭരണക്കുഴികള്‍ ഇടയ്ക്കായി നിര്‍മിക്കണം.
6. മുളങ്കൂട്ടങ്ങളുടെ പരിചരണം:
ശുചീകരണമാര്‍ഗങ്ങള്‍ – ജീര്‍ണിച്ചതും നശിച്ചു കൊണ്ടിരിക്കുന്നതുമായകാണ്ഡങ്ങള്‍, തൈകള്‍ നട്ട്മൂന്നാം വര്‍ഷം മുതല്‍ തന്നെ നവംബര്‍ – ഫെബ്രുവരിമാസങ്ങളിലായി മുറിച്ചു മാറ്റേണ്ടതാണ്.

വളമിടീല്‍ – മുളങ്കൂട്ടങ്ങള്‍രൂപപ്പെട്ടതിനു ശേഷം ശേഷം മണ്ണുപരിശോധന നടത്തി ഒരു വിദഗ്ധന്‍റെ അഭിപ്രായമനുസരിച്ചുള്ള വളപ്രയോഗം നടത്തേണ്ടതാണ്. എന്‍.പി.കെ വളങ്ങളും കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, ഉണങ്ങിയ കാലിവളം തുടങ്ങിയ ജൈവവളങ്ങളും മുളകള്‍ പുഷ്ടിയോടെ വളരാന്‍ സഹായകരമാണ്. മുളങ്കൂമ്പിനു വേണ്ടിയാണു വളര്‍ത്തുന്നതെങ്കില്‍ ജൈവവളങ്ങള്‍ തന്നെചേര്‍ക്കണം.

ജലസേചനം -വളര്‍ച്ചയുടെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ജലസേചനം അത്യാവശ്യമാണ്. കാണ്ഡം വേഗത്തില്‍ വളരാനും മുളങ്കൂട്ടങ്ങള്‍ നല്ല വിധത്തില്‍ വ്യാപിക്കാനും ഇതു സഹായിക്കും. മുളങ്കൂമ്പിനു വേണ്ടി വളര്‍ത്തുമ്പോള്‍ മികച്ച അങ്കുരങ്ങള്‍ ഉണ്ടാകാന്‍ ഇതു മൂലം അവസരമുണ്ടാകുന്നു. വെള്ളക്കുഴികള്‍ വഴി ജലാംശം മണ്ണില്‍ പിടിച്ചു നിര്‍ത്തുന്ന രീതിയും പ്രയോജനകരമാണ്.

സസ്യസംരക്ഷണോപാധികള്‍-നിശ്ചിത ഇടവേളകളില്‍ കോതി നിര്‍ത്തുന്നതു കൊണ്ടും, ശിഖരങ്ങള്‍ വെട്ടിയൊതുക്കുന്നതു കൊണ്ടും, വൃത്തിയാക്കുന്നതു കൊണ്ടും മുളകള്‍ക്ക് കീടബാധയുണ്ടാകുകയില്ല. മികച്ച ശുചീകരണമാര്‍ഗങ്ങള്‍ വഴി ഫംഗസ് ബാധ തടയാന്‍ സാധിക്കും.

കൊമ്പൊതുക്കല്‍ – പതിവായ ശിഖരമൊതുക്കലും വൃത്തിയാക്കലും മുളങ്കൂട്ടം വളര്‍ന്നു വന്ന് നാലാം വര്‍ഷം മുതല്‍ തന്നെ വേണം. ഉണങ്ങിയതും ജീര്‍ണിച്ചതുമായ എല്ലാ തണ്ടുകളും വെട്ടി മാറ്റണം. പുതുമുളകള്‍ തഴച്ചു വളരാനും വളവുകളില്ലാതെ മുകളിലേക്ക് പോകാനുമുള്ള ഇടം ഇതു മൂലമുണ്ടാകും. എല്ലാ വര്‍ഷവും ശൈത്യമാസങ്ങള്‍ക്കു മുന്‍പായി ഇവ ചെയ്യേണ്ടതുണ്ട്.

7. വിളവെടുപ്പ്:
മഴയില്ലാത്ത മാസങ്ങള്‍ നോക്കിയാകണം തടികള്‍ക്കു വേണ്ടി വിളവെടുക്കുന്നത്. അതാതു
കൊല്ലങ്ങളിലുണ്ടായ പുതുമുളകള്‍ മുറിക്കാന്‍ പാടില്ല. രണ്ടു വര്‍ഷം പ്രായമെത്തിയ
മുളകളില്‍ 20%, തൈകള്‍ ഉണ്ടാക്കുന്നതിനു വേണ്ടി മുളങ്കൂട്ടങ്ങളുടെ വിവിധഭാഗങ്ങളില്‍
നിന്നായി മുറിക്കാവുന്നതാണ്. മൂന്നു വര്‍ഷം പ്രായമായവയില്‍ ഏതാണ്ട് അറുപതു ശതമാനവും, നാലു കൊല്ലം മൂപ്പെത്തിയവ എല്ലാം തന്നെയും മുറിച്ചു മാറ്റേണ്ടതാണ്. എന്നാല്‍ പഴയ മുളകളില്‍കുറെയെണ്ണം അതേപടി നിലനിര്‍ത്തുന്നത്പുതുതായി വളര്‍ന്നു വരുന്ന മുളകള്‍ക്ക് താങ്ങായി പ്രയോജനപ്പെടും.

ഡെന്‍ഡ്രോകലാമസ് ആസ്പെര്‍ഇനം മുളകളുടെ കൂമ്പിനു മധുരമുള്ളതിനാല്‍ അവ
ഭക്ഷ്യാവശ്യത്തിന് ഉത്തമമാണ്. നാമ്പിട്ട് 35-45 സെ. മീ. നീളമെത്തിയ മുളങ്കൂമ്പുകള്‍
മുറിച്ചെടുക്കാം. മുളങ്കൂട്ടത്തില്‍ നിന്ന് 60% കിളിര്‍പ്പുകള്‍ മാത്രമേമുറിച്ചെടുക്കാന്‍
പാടുള്ളു; ബാക്കി 40%നിലനിര്‍ത്തണം. അതിരാവിലെയോ വളരെ വൈകിയോ
മാത്രമേ വിളവെടുക്കാവൂ.
8. പുവിടല്‍കാലം:
60-100 വര്‍ഷങ്ങള്‍.

 

Additional information

cat

bamboo-species-kerala, bamboo-chair-species, centre-table-species, clock-species, coat-hanger-2-species, dining-table-1-species, dining-table-2-species, flower-basket-species, flower-vase-species, fruit-basket-species, lamp-shade-1-species, lamp-shade-2-species, mobile-stand-species, pen-stand-species, single-seater-sofa-2-species, table-lamp-2-species, tea-tray-species, triangle-bamboo-chair-species, two-seater-sofa-2-species, visiting-card-holder-species, bamboo-tong-species, cloth-hanger-species, single-seater-sofa-1-species