കോട്ട് ഹാംഗര്‍ നിര്‍മ്മാണരീതി – 1

Description

കോട്ട് ഹാംഗര്‍ നിര്‍മ്മാണരീതി – 1

h6 hanger2 hanger5 solid bamboo hanger (2)

കോട്ട് ഹാംഗര്‍ – 1
ആവശ്യമായ സാധനങ്ങള്‍
1. 1.2 സെ.മി വ്യാസമുള്ള പകുതി ഉണങ്ങിയ കട്ടിയുള്ള മുള
2. ഹുക്ക് നിര്‍മ്മിക്കാനവശ്യമായ 3 എം.എം ന്‍റെ സ്റ്റൈല്‍ലെസ് സ്റ്റീല്‍ കമ്പി
ആവശ്യമായ ഉപകരണങ്ങള്‍
1. സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. കട്ടിയുള്ള മുള 50 സെ.മി നീളത്തില്‍ മൂന്നായി മുറിക്കുക. ചിത്രം 2 ലും 3 ലും കാണിച്ചിട്ടുള്ളതുപോലെ 5 സെ.മി നീളത്തില്‍ വേറെയും മൂന്ന് കഷണങ്ങള്‍ മുറിക്കുക.
2. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ളതുപോലെ വളച്ചെടുക്കുക
3. അതിനുശേഷം ഇതിന്‍റെ പുറം വ്യത്തിയാക്കുക
4. ഒരു സാന്‍റ് പേപ്പര്‍ ഉപയോഗിച്ച് മുറിച്ചെടുത്ത ഭാഗങ്ങള്‍ മിനുസപ്പെടുത്തുക
5. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളതുപോലെ യോജിപ്പിക്കുക
6. ബ്രഷ് /സ്പ്രെ ഉപയോഗിച്ച് മെലാമൈന്‍ ഹാംഗറില്‍ പുരട്ടുക
7. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളതുപോലെ ഇരുമ്പ് ഹുക്ക് ഹാംഗറില്‍ ഘടിപ്പിക്കുക