ക്ലോത്ത് ഹാംഗര്‍ നിര്‍മ്മാണരീതി

Description

ക്ലോത്ത് ഹാംഗര്‍ നിര്‍മ്മിക്കുന്ന രീതി

SIMPLE HANGER 2h1 h3h2ModelModelModelModelhanger hook making (2)   Modelhanger hook making (3)     h5     h4
ആവശ്യമായ സാധനങ്ങള്‍
1. പൊള്ളയായ മുള 3-4 ഇഞ്ച് വിസ്തീര്‍ണ്ണം (പകുതി ഉണക്കിയത്)
2. സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കമ്പി 3 എംഎം ഹുക്കിനായുള്ളത്
ആവശ്യമായ ഉപകരണങ്ങള്‍
1. സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. മുള 60 സെ.മി നീളത്തില്‍ മുറിക്കുക (ഇടയില്‍ നോഡ് കാണുവാന്‍ പാടില്ല)
2. അതിനെ 25 എം.എം വീതിയില്‍ പിളര്‍ക്കുക, അകം വ്യത്തിയാക്കുക
3. അതിന്‍റെ കനം 6 – 7 മില്ലിമീറ്റര്‍ ആയി കുറയ്ക്കുക
4. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ള വിധം അതിനെ വളച്ചെടുക്കുക
5. ഇങ്ങനെ വളച്ച മുളയില്‍ ഹുക്ക് ഘടിപ്പിക്കുക (ചിത്രം 4,5)
6. ചിത്രം 6,7,8,9,10,11 ല്‍ കാണിച്ചിട്ടുള്ളതു പോലെ ഹുക്കിനായുള്ള സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കമ്പി വളയ്ക്കുക
7. ഇതിനെ വളച്ചുവെച്ചിട്ടുള്ള മുളയില്‍ ഘടിപ്പിക്കുക (ചിത്രം 12)
8. അവസാനമായി സാന്‍റ് പേപ്പര്‍ ഉപയോഗിച്ച് മിനുസപ്പെടുത്തുക. ബ്രഷ് ഉപയോഗിച്ച് മെലാമൈന്‍ പുരട്ടുക.

 

Additional information

cat