ഘടികാരം നിര്‍മ്മാണരീതി

Description

ഘടികാരം നിര്‍മ്മാണരീതി

akshaya clock (1) clock 2 clock 3 clock 4
ആവശ്യമായ സാധനങ്ങള്‍
1. ചെറിയ മുള കഷണങ്ങള്‍
2. എംഡിഎഫ് 6 എംഎം ഷീറ്റ്
3. ചെറിയ മുള കമ്പ്
4. തടി കഷണം
5. ക്ലോക്ക് മെഷീന്‍
ആവശ്യമായ ഉപകരണങ്ങള്‍
സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ഡയലിന്‍റെ മധ്യഭാഗത്തിനായി എംഡിഎഫ് പകുതിയായി മുറിക്കുക
2. എംഡിഎഫ് ഷീറ്റിനെ 90 എംഎം വ്യാസത്തിലും 15 എംഎം വീതിയിലും വട്ടത്തില്‍ മുറിക്കുക
3. ക്ലോക്കിന്‍റെ അകത്ത് മുള കഷണങ്ങള്‍ വട്ടത്തില്‍ ഒട്ടിക്കുക
4. കോയിലിനുചുറ്റും വളയത്തിനെ ഒട്ടിക്കുക
5. ചിത്രം 2 ലും 3 ലും കാണിച്ചിട്ടുള്ളതുപോലെ ക്ലോക്കിന്‍റെ അടിഭാഗത്തിനായി മുള കമ്പുകള്‍ ഒട്ടിക്കുക
6. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളതുപോലെ സ്റ്റാന്‍റില്‍ ഡയല്‍, ക്ലോക്ക് എന്നിവ ഘടിപ്പിക്കുക