ബാംബൂസ വള്‍ഗാരിസ്

Categories: , , , , , , , , , , , , , , , , , , , , Tags: ,

Description

ബാംബൂസ വള്‍ഗാരിസ്

പ്രാദേശികനാമങ്ങള്‍:
ബറാക് (ആസ്സാം)
ബകല്‍ ( പശ്ചിമ ബംഗാള്‍)
ലാം സമൈബി (മണിപ്പൂര്‍)
മിര്‍ട്ടിങ്ങാ (ത്രിപുര)
വൈരുവ (മിസോറാം)
സുന്ദര്‍കാനിയ (ഒഡിഷ)
പച്ചമുള (മലയാളം)

ഉപയോഗം:
വീടുകള്‍ക്ക് മച്ചായും കെട്ടിടനിര്‍മാണസാമഗ്രിയാ
യുംപ്രയോജനപ്പെടുത്തുന്നു. വേലികള്‍ നിര്‍മിക്കുന്നതിനും കടലാസ്/പള്‍പ്പ് എന്നിവയ്ക്കും നന്ന്. വീടുകളില്‍ അലങ്കാരച്ചെടിയായും വളര്‍ത്താറുണ്ട്.

അളവുകള്‍:
കാണ്ഡത്തിന്‍റെനീളം :
8 – 20 മീ. വരെ
പൊള്ളയായ കാണ്ഡത്തിന്‍റെവ്യാസം:5-10 സെ. മീ.
പര്‍വദൈര്‍ഘ്യം:45 സെ. മീ.

1. ആവാസവും വിതരണവും:
അരുണാചല്‍പ്രദേശ്, ആസ്സാം, ബീഹാര്‍, മധ്യപ്രദേശ്, മണിപ്പൂര്‍, മിസോറാം, ഒഡിഷ, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ സ്വഭാവികമായി തന്നെ കാണപ്പെടുന്നു. തെക്കന്‍ സംസ്ഥാനങ്ങളില്‍ കേരളം, ആന്ധ്രാപ്രദേശിന്‍റെ ചില ഭാഗങ്ങള്‍, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും ഇവ വളരാറുണ്ട്.

2. താഴെപ്പറയുന്നസാഹചര്യങ്ങളില്‍ നട്ടുവളത്തുന്നതിന് ശുപാര്‍ശ ചെയ്യപ്പെടുന്നു:
ഉയരം- സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ വരെ ഉയരത്തിലുള്ള സമതലപ്രദേശങ്ങളില്‍
ഇവ കാണപ്പെടാറുണ്ട്. ഇവിടങ്ങളില്‍ ഈ ഇനം എളുപ്പത്തില്‍ വളരുന്നു.
മണ്ണിന്‍റെ ഇനം-നനവുള്ള എക്കല്‍മണ്ണാണ് ഏറ്റവും നല്ലത്. നീര്‍വാര്‍ച്ചയുള്ള, മണലോ
ചെളിയോകലര്‍ന്ന മണ്ണിലും ഇവ വളരാറുണ്ട്. ലവണാംശവും വെള്ളക്കെട്ടും
സാധാരണയായി ഇതിന്‍റെ വളര്‍ച്ചയെ തടസപ്പെടുത്താറില്ല.
അനുയോജ്യമായ കാലാവസ്ഥ-ഉഷ്ണമേഖലാകാലാവസ്ഥയാണ് ഏറ്റവും നന്ന്.

3. നടീല്‍വസ്തു:
വിത്തുകള്‍ മുളപ്പിച്ച തൈകളും കായികപ്രവര്‍ധനം വഴി തയാറാക്കിയ തൈകളും ലഭ്യമാണ്. ഒരു വര്‍ഷം പ്രായമെത്തിയ പുത്രികാമുളകള്‍ ആണ് നടാനെടുക്കേണ്ടത്. എന്‍. ബി. എം ഹൈടെക് നഴ്സറികളിലോ എന്‍. ബി. എം അംഗീകൃത നഴ്സറികളിലോ നിന്ന് ഇവ ശേഖരിക്കണം.

കായികപ്രവര്‍ധനം ഈയിനങ്ങളില്‍ വളരെ എളുപ്പമാണ്. മുളയുടെ മുറിച്ചെടുത്ത കാണ്ഡങ്ങളോ ശിഖരങ്ങളോ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളുടെ സഹായമില്ലാതെ തന്നെ എളുപ്പത്തില്‍ വേരു പിടിക്കുന്നതായിട്ടാണു കണ്ടു വരുന്നത്. വര്‍ഷത്തില്‍ എല്ലാ സമയത്തും ഇതു സാധ്യമാണ്.

ലഭ്യത-കെ.എഫ് ആര്‍. ഐ, പീച്ചി; ജെ.എന്‍.ടി. ബി.ജി.ആര്‍.ഐ,
തിരുവനന്തപുരം; ഉറവ്, വയനാട്.
4. നടീല്‍രീതി:
അനുയോജ്യമായ കാലാവസ്ഥ – മണ്‍സൂണ്‍ കാലത്തിനു മുന്‍പ് ലഭിക്കുന്ന മഴയില്‍ നടീല്‍ പൂര്‍ത്തിയാക്കണം. കൃത്രിമജലസേചനം നടത്താന്‍ സാധിക്കുമെങ്കില്‍ ഡിസംബര്‍ മാസം വരെ നടീല്‍ നീട്ടിക്കൊണ്ടു പോകുകയും ചെയ്യാം.

നടീലിനു മുന്നൊരുക്കങ്ങള്‍ – നടീല്‍ ആരംഭിക്കുന്നതിനു കുറഞ്ഞത്മുപ്പത്ദിവസം മുന്‍പായി നിലം വേലികെട്ടി തിരിക്കണം. നടീലിനു പതിനഞ്ചുദിവസം മുന്‍പെങ്കിലും കളകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ മറക്കരുത്.
കുഴിവലുപ്പവും തയാറാക്കലും – 45ത45ത45 സെ.മീ വിസ്താരത്തില്‍ ചതുരാകൃതിയില്‍
കുഴിയെടുക്കണം. ഇതിന്‍റെപകുതിയോളം മണ്ണു നിറച്ച് ഒരു മാസത്തോളം
സൂര്യപ്രകാശത്തില്‍ ഉണങ്ങാന്‍ അനുവദിക്കുക.
നടീല്‍ – മണ്‍സൂണിനു മുന്‍പുള്ള മഴയില്‍ കുഴി പൂര്‍ണമായും മൂടിയ ശേഷം ഒരു വര്‍ഷം പ്രായമുള്ള തൈകള്‍ നടണം. തുടര്‍ന്ന് തൈകളുടെ ചുവട്ടില്‍ മണ്ണു കൂട്ടി ഉറപ്പിക്കുക.

ചെടികള്‍ തമ്മിലുള്ള അകലം- ഭക്ഷ്യാവശ്യത്തിനായുള്ള മുളങ്കൂമ്പിനു വേണ്ടിയാണ് നടുന്നതെങ്കില്‍ 4ത4മീ. എന്ന ചെറിയ അകലത്തിലും തടിയ്ക്കു വേണ്ടിയാണെങ്കില്‍ 7ത7മീ. അകലത്തിലുമാണ് മുളകള്‍ നടേണ്ടത്.

5. മണ്ണിന്‍റേയും ജലത്തിന്‍റേയും സംരക്ഷണമാര്‍ഗങ്ങള്‍:
6ത6 മീ. ഇടയകലത്തിലാണ് തൈകള്‍ നട്ടിരിക്കുന്നതെങ്കില്‍ ഒന്നിടവിട്ട വരികള്‍ക്കിടയ്ക്ക്60 സെ.മീ.ത45 സെ.മീ. ത30 സെ.മീ വിസ്താരത്തിലുള്ള ജലസംഭരണക്കുഴികള്‍ ഇടയ്ക്കായി നിര്‍മിക്കണം.

6. മുളങ്കൂട്ടങ്ങളുടെ പരിചരണം:
ശുചീകരണമാര്‍ഗങ്ങള്‍ – നട്ടതിനു മൂന്നാം വര്‍ഷം മുതല്‍ തന്നെ നശിച്ചു പോയതോ നശിച്ചു കൊണ്ടിരിക്കുന്നതോ ആയ കാണ്ഡങ്ങള്‍ നവംബര്‍ – ഡിസംബര്‍ മാസങ്ങളിലായി മുറിച്ചു മാറ്റേണ്ടതാണ്.

വളമിടീല്‍ – തൈകള്‍ വളര്‍ന്ന് മുളങ്കൂട്ടങ്ങളായതിനു ശേഷം മണ്ണുപരിശോധന നടത്തി ഒരു വിദഗ്ധന്‍റെ അഭിപ്രായമനുസരിച്ചുള്ള വളപ്രയോഗം നടത്തേണ്ടതാണ്. എന്‍.പി.കെ വളങ്ങളും കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, ഉണങ്ങിയ കാലിവളം തുടങ്ങിയ ജൈവവളങ്ങളും മുളകള്‍ പുഷ്ടിയോടെ വളരാന്‍ സഹായകരമാണ്. മുളങ്കൂമ്പിനു വേണ്ടിയാണു വളര്‍ത്തുന്നതെങ്കില്‍ ജൈവവളങ്ങള്‍ തന്നെയാണു നന്ന്.

ജലസേചനം -ജലസേചനം നല്ലതാണെങ്കിലും വളര്‍ച്ചയുടെ ആദ്യ രണ്ടു വര്‍ഷങ്ങള്‍ മാത്രമാണ് ഇത് അത്യാവശ്യം. കാണ്ഡം വേഗത്തില്‍ വളരാനും മുളങ്കൂട്ടങ്ങള്‍ നല്ല വിധത്തില്‍ വ്യാപിക്കാനും ഇതു സഹായിക്കും. മുളങ്കൂമ്പിനു വേണ്ടി വളര്‍ത്തുമ്പോള്‍ മികച്ച അങ്കുരങ്ങള്‍ ഇതു മൂലം ഉണ്ടാകും.വെള്ളക്കുഴികള്‍ വഴി ജലാംശം മണ്ണില്‍ പിടിച്ചു നിര്‍ത്തുന്ന രീതിയും ഉപയോഗപ്പെടുത്തണം.
സസ്യസംരക്ഷണോപാധികള്‍-നിശ്ചിത ഇടവേളകളില്‍ കോതി നിര്‍ത്തുന്നതു കൊണ്ടും, മുളങ്കൂട്ടം വെട്ടിയൊതുക്കുന്നതു കൊണ്ടും, വൃത്തിയാക്കുന്നതു കൊണ്ടും മുളകളെ കീടബാധയില്‍ നിന്നു സംരക്ഷിക്കാന്‍ സാധിക്കും. ഫംഗസ് ബാധ തടയുന്നതിന് മികച്ച ശുചീകരണമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
കൊമ്പൊതുക്കല്‍ – പതിവായ ശിഖരമൊതുക്കലും വൃത്തിയാക്കലും മുളങ്കൂട്ടം വളര്‍ന്നു വന്ന് നാലാം വര്‍ഷം മുതല്‍ തന്നെ നടപ്പിലാക്കണം. ഉണങ്ങിയതും ജീര്‍ണിച്ചതുമായ എല്ലാ തണ്ടുകളും വെട്ടി മാറ്റണം. പുതുമുളകള്‍ തഴച്ചു വളരാനും വളവുകളില്ലാതെ മുകളിലേക്ക് പോകാനുമുള്ള ഇടം ഇതു മൂലമുണ്ടാകും. എല്ലാ വര്‍ഷവും ശൈത്യകാലത്തിനു മുന്‍പായി ഇക്കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

7. വിളവെടുപ്പ്:
തടികള്‍ക്കു വേണ്ടി വിളവെടുക്കുന്നത് മഴയില്ലാത്ത മാസങ്ങളില്‍ തന്നെയാകണം. അതാതു
കൊല്ലങ്ങളിലുണ്ടായ പുതുമുളകള്‍ മുറിക്കാന്‍ പാടില്ല. രണ്ടു വര്‍ഷം പ്രായമെത്തിയ
മുളകളില്‍ 20%, തൈകള്‍ ഉണ്ടാക്കുന്നതിനു വേണ്ടി മുളങ്കൂട്ടങ്ങളുടെ വിവിധഭാഗങ്ങളില്‍
നിന്നായി മുറിക്കാവുന്നതാണ്. കായികപ്രവര്‍ധനരീതിയില്‍കാണ്ഡങ്ങള്‍ മുറിച്ച് വേരു പിടിപ്പിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. മൂന്നു വര്‍ഷം പ്രായമായ 60 ശതമാനവും നാലു വര്‍ഷമായ എല്ലാ കാണ്ഡങ്ങളും മുറിച്ചുനീക്കാം. എങ്കിലും കുറെ പഴയ തടികള്‍ മുറിക്കാതെയിരിക്കുന്നത് പുതുതായി ഉണ്ടാകുന്ന മുളകള്‍ക്ക് താങ്ങായിരിക്കാന്‍ ഉപകരിക്കും.

മുളങ്കൂമ്പിനായി വിളവെടുക്കുകയാണെങ്കില്‍ കൂമ്പുകള്‍ 35-45 സെ. മീ. നീളമെത്തുമ്പോളാണ് മുറിച്ചെടുക്കേണ്ടത്. അതിരാവിലെയോ വൈകുന്നേരം വളരെ വൈകിയോ വേണം ഇങ്ങിനെ ചെയ്യാന്‍. ഇത്തരത്തില്‍ വിളവെടുക്കുമ്പോള്‍ അറുപതു ശതമാനം കൂമ്പുകള്‍ മാത്രമേ ചെത്തിയെടുക്കാവൂ എന്നതു ശ്രദ്ധിക്കണം. അവശേഷിക്കുന്ന നാല്‍പ്പതു ശതമാനം അവിടെത്തന്നെ നിലനിര്‍ത്തിയിരിക്കണം.

9. പുവിടല്‍കാലം:
അപൂര്‍വമായി മാത്രം പുഷ്പിക്കുന്നു. വിത്തുകള്‍ ഉണ്ടാകുന്നില്ല. മുളങ്കാട് നശിച്ചു പോകുന്നുമില്ല.

 

Additional information

cat

bamboo-species-kerala, bamboo-chair-species, centre-table-species, clock-species, dining-table-1-species, dining-table-2-species, flower-basket-species, flower-vase-species, fruit-basket-species, mobile-stand-species, pen-stand-species, single-seater-sofa-2-species, table-lamp-1-species, table-lamp-2-species, tea-tray-species, triangle-bamboo-chair-species, two-seater-sofa-1-species, two-seater-sofa-2-species, two-seater-sofa-3-species, visiting-card-holder-species, single-seater-sofa-1-species