ബാംബൂസ ബാംബോസ്

Categories: , , , , , , , , , , , , , , , , , ,

Description

ബാംബൂസ ബാംബോസ്

 

പ്രാദേശികനാമങ്ങള്‍:
കൊടോഹ (ആസ്സാം)
ബെഹൊര്‍ ബാന്‍സ് (പശ്ചിമ ബംഗാള്‍)
മുള (മലയാളം)
കാണ്ട ബാന്‍സ് (ഒറീസ)
നല്‍ ബാന്‍സ് (പഞ്ചാബ്)
സനൈബോ (മണിപ്പൂര്‍)
മുങ്ങിള്‍ ( തമിഴ്നാട്)
മുല്ല വേഡരു (ആന്ധ്രാ പ്രദേശ്)

 

ഉപയോഗം:
കെട്ടിടനിര്‍മാണസാമഗ്രിയായും വീടുകള്‍ക്ക് മച്ചായും പ്രയോജനപ്പെടുത്തുന്നു. ഏണി, ഫര്‍ണിച്ചറുകള്‍, കടലാസ്/പള്‍പ്പ് എന്നിവയ്ക്കു നന്ന്. ഇലകള്‍ കാലിത്തീറ്റയായി നല്‍കാറുണ്ട്. മുളങ്കൂമ്പ് മേډയേറിയ ഭക്ഷ്യവസ്തുവാണ്.

അളവുകള്‍:
കാണ്ഡത്തിന്‍റെനീളം : 30 മീ. വരെ
പൊള്ളയായ കാണ്ഡത്തിന്‍റെവ്യാസം:15-25 സെ. മീ.
പര്‍വദൈര്‍ഘ്യം15-40 സെ. മീ.

1. ആവാസവും വിതരണവും:
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മിക്കയിടങ്ങളിലും കാണപ്പെടുന്ന പ്രാദേശികയിനം. സമതലപ്രദേശങ്ങളിലാണ് ധാരാളമായി വളരുന്നത്. രാജ്യത്ത് മുള വ്യാപകമായ പ്രദേശങ്ങളില്‍ ഏതാണ്ട് 28 ശതമാനവും ഈ ഇനം തന്നെയാണുള്ളത്.

2. താഴെപ്പറയുന്നസാഹചര്യങ്ങളില്‍ നട്ടുവളത്തുന്നതിന് ശുപാര്‍ശ ചെയ്യപ്പെടുന്നു:
ഉയരം- സമുദ്രനിരപ്പില്‍ നിന്നും 1200 മീ. വരെ ഉയരത്തിലുള്ള സമതലപ്രദേശങ്ങള്‍.

മണ്ണിന്‍റെ ഇനം-നീര്‍വാര്‍ച്ചയുള്ള മിക്കയിടത്തും ഇവ വളരുമെങ്കിലും അല്‍പ്പം അമ്ലസ്വഭാവമുള്ള മണ്ണും, മണല്‍ കലര്‍ന്ന പശ്ശിമരാശിമണ്ണും, എക്കല്‍മണ്ണും ഇതിന്‍റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ അനുയോജ്യമാണ്.
അനുയോജ്യമായ കാലാവസ്ഥ-ഉഷ്ണമേഖലാപ്രദേശങ്ങളും, ഉഷ്ണ-
മിതോഷ്ണമേഖലകളും ആണ് കൂടുതല്‍ നല്ലതെങ്കിലും വരണ്ട കാലാവസ്ഥയിലും ഇവ
വളരാറുണ്ട്.
3. നടീല്‍വസ്തു:
വിത്തു മുളപ്പിച്ച് ഒരു വര്‍ഷം പ്രായമായ തൈകളും കായികപ്രവര്‍ധനം വഴി തയാറാക്കിയ തൈകളും ആണ് ഉപയോഗിക്കുന്നത്. ഇവ എന്‍. ബി. എം ഹൈടെക് നഴ്സറികളില്‍ ലഭിക്കും.

ഈയിനം മുളകളുടെ കൂട്ടങ്ങള്‍ ഒന്നായി പൂവിട്ടതിനുശേഷം ലഭ്യമാകുന്ന വിത്തുകള്‍ യുക്തമായ മാര്‍ഗങ്ങളില്‍ പരിരക്ഷിച്ചു വയ്ക്കാം.വിത്തുകള്‍ക്ക് സുഷുപ്തികാലം ഇല്ലാത്തതിനാല്‍ ഇവ മണ്ണില്‍ വീണ ശേഷം അനുയോജ്യമായ സാഹചര്യം ഉണ്ടായാല്‍ ഉടന്‍ തന്നെ മുളച്ചു തുടങ്ങും.

മാര്‍ച്ച് – മെയ് മാസങ്ങളില്‍, നഴ്സറിയില്‍ നിര്‍മിച്ച തടങ്ങളില്‍ വിത്തുകള്‍ നേരിട്ടു തന്നെ വിതയ്ക്കാം. അല്‍പ്പം മണ്ണ് ഇതിനു മീതെ വിതറിക്കൊടുക്കണം. പുതിയ വിത്തുകളാണു വിതയ്ക്കുന്നതെങ്കില്‍ 90-100% വിത്തുകളും മുളച്ചു കാണുന്നുണ്ട്. തുടക്കത്തില്‍ ചെറിയ തണല്‍ നല്‍കുന്നത് ആവശ്യമാണ്. 45 ദിവസത്തിനു ശേഷം തൈകള്‍ കൂടകളില്‍ നിറയ്ക്കാം.

മാക്രോ പ്രോളിഫെറേഷന്‍ രീതി വഴിയാണ് തൈകളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനം.

മുളകളുടെ ചുവട്ടില്‍ ഉണ്ടായിവരുന്ന തൈകള്‍ മണ്‍സൂണ്‍ തുടങ്ങുന്നതോടെപറിച്ചു നട്ടു വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെങ്കിലും ഈ മാര്‍ഗം ചിലവേറിയതാണ്. ഭൂകാണ്ഡംകൊത്തിയിളക്കുന്നതും നടീല്‍സ്ഥലത്ത് എത്തിക്കുന്നതും പ്രയാസകരമായതിനാലാണിത്.മുളന്തണ്ടുകളോ ശിഖരങ്ങളോ മുറിച്ചെടുത്ത് വളര്‍ച്ചാപ്രേരകഹോര്‍മോണുകളില്‍ മുക്കി നടുന്ന രീതിയും നിലവിലുണ്ട്.

വിത്തു മുളപ്പിച്ചുണ്ടാക്കുന്ന തൈകള്‍ മിക്ക സംസ്ഥാനങ്ങളിലേയും വനം വകുപ്പ് നഴ്സറികളില്‍ ലഭ്യമാണ്. കായികപ്രവര്‍ധനം വഴി തയാറാക്കിയ തൈകള്‍ഇവിടെപ്പറയുന്നയിടങ്ങളില്‍ നിന്നു ലഭിക്കും:കെ.എഫ് ആര്‍. ഐ, പീച്ചി; ജെ.എന്‍.ടി. ബി.ജി.ആര്‍.ഐ, തിരുവനന്തപുരം; ഉറവ്, വയനാട്.

മൈക്രോ പ്രൊപഗേഷന്‍ സാങ്കേതികവിദ്യയുടെ ഗുണനിലവാരം നിശ്ചയിച്ചതാണെങ്കിലും ഇതുവഴിയുള്ള വാണിജ്യോല്‍പ്പാദനം സര്‍വസാധാരണമല്ല.

4. നടീല്‍രീതി:
അനുയോജ്യമായ കാലാവസ്ഥ – മണ്‍സൂണ്‍പൂര്‍വമഴക്കാലത്തോ മണ്‍സൂണിനു തൊട്ടു മുന്‍പോ തൈകള്‍ നടുന്നത് ചെടികള്‍ നശിച്ചു പോകാതിരിക്കുന്നതിനും എളുപ്പത്തില്‍ വളര്‍ന്നു പൊങ്ങുന്നതിനും സഹായിക്കും. ജലസേചനംസാധ്യമെങ്കില്‍ ഇവയുടെ നടീല്‍ കുറച്ചു കാലം കൂടി, ഡിസംബര്‍മാസം വരെ പോലും, നീട്ടിക്കൊണ്ടു പോകാം.

നടീലിനു മുന്നൊരുക്കങ്ങള്‍ – നടീല്‍ ആരംഭിക്കുന്നതിനു കുറഞ്ഞത്മുപ്പത്ദിവസം മുന്‍പായി നിലം വേലികെട്ടി തിരിക്കണം. നടീലിനു പതിനഞ്ചുദിവസം മുന്‍പെങ്കിലും കളകള്‍ നശിപ്പിച്ചിരിക്കേണ്ടതാണ്.
കുഴിവലുപ്പവും തയാറാക്കലും – 45ത45ത45 സെ.മീ. വിസ്താരത്തില്‍ ചതുരാകൃതിയില്‍
കുഴിക്കുന്ന കുഴിയില്‍ പകുതിയോളം മണ്ണു നിറച്ച് സൂര്യപ്രകാശത്തില്‍ ഏതാണ്ട് ഒരു
മാസത്തോളംഉണങ്ങാന്‍ അനുവദിക്കുക.
നടീല്‍ – മണ്‍സൂണിനു മുന്‍പുള്ള മഴയില്‍, മണ്ണില്‍ അല്‍പ്പം ഈര്‍പ്പമുള്ള അവസ്ഥയില്‍ കുഴി പൂര്‍ണമായും മൂടിയ ശേഷം ഒരു വര്‍ഷം പ്രായമുള്ള തൈകള്‍ നടണം. തുടര്‍ന്ന് തൈകളുടെ ചുവട്ടില്‍ മണ്ണു കൂട്ടി ഉറപ്പിക്കുക.
ചെടികള്‍ തമ്മിലുള്ള അകലം-തടിയ്ക്കു വേണ്ടിയാണെങ്കില്‍ 5ത5മീ. അകലം മുളംതൈകള്‍
തമ്മില്‍ വേണം.
5. മണ്ണിന്‍റേയും ജലത്തിന്‍റേയും സംരക്ഷണമാര്‍ഗങ്ങള്‍:
ചെടികള്‍ നട്ടിരിക്കുന്ന വരികള്‍ക്ക് ഒന്നിടവിട്ട സ്ഥലങ്ങളില്‍60 സെ.മീ.ത45 സെ.മീ. ത30 സെ.മീ. വിസ്താരത്തിലുള്ള ജലസംഭരണക്കുഴികള്‍ നിര്‍മിക്കുന്നത്പരമാവധി ഉല്‍പ്പാദനത്തിനു സഹായകരമായിരിക്കും.

6. മുളങ്കൂട്ടങ്ങളുടെ പരിചരണം:
ശുചീകരണമാര്‍ഗങ്ങള്‍ – നട്ടതിനു മൂന്നാം വര്‍ഷം മുതല്‍ തന്നെ നശിച്ചു പോയതോ നശിച്ചു കൊണ്ടിരിക്കുന്നതോ ആയ കാണ്ഡങ്ങള്‍ ഒന്നോ രണ്ടോ മുട്ടുകള്‍ അവശേഷിപ്പിച്ചതിനു ശേഷം ചുവട്ടില്‍ നിന്നു തന്നെ മുറിച്ചു മാറ്റുക. എല്ലാ വര്‍ഷങ്ങളിലും നവംബര്‍ – ഡിസംബര്‍ മാസങ്ങളിലായി ചുവട്ടില്‍ നിന്നുള്ള ശിഖരങ്ങള്‍ കോതി മാറ്റേണ്ടതാണ്. ഈ കമ്പുകള്‍ തോട്ടത്തിന്‍റെ വേലികള്‍ ബലപ്പെടുത്തുന്നതിനുപയോഗിക്കാം.

വളമിടീല്‍ – മുളംതൈകള്‍ വളര്‍ന്ന് മുളങ്കൂട്ടങ്ങളായിത്തുടങ്ങുമ്പോള്‍ തന്നെ മണ്ണു പരിശോധന നടത്തി ഒരു വിദഗ്ധന്‍റെ സഹായത്തോടെ ആവശ്യമായ വളത്തിന്‍റെ അളവു നിശ്ചയിക്കണം. മുളകള്‍ക്ക് എന്‍.പി.കെ വളക്കൂട്ട്, ജൈവവളങ്ങളായകമ്പോസ്റ്റ്,മണ്ണിരക്കമ്പോസ്റ്റ,ഉണക്കക്കാലിവളംഎന്നിവ ഏറെ ഗുണം ചെയ്യും. പാക്യജനകം ചേരുന്ന വളങ്ങള്‍ ചെറിയ അളവില്‍ (2000 ഗ്രാം അമോണിയം സള്‍ഫേറ്റോ കാല്‍സ്യം അമോണിയം നൈട്രേറ്റോ) ഓരോ കുഴിയിലും ആദ്യ വര്‍ഷം ഇടുകആവശ്യമാണ്. തൈകള്‍ നടുന്ന സമയത്തു തന്നെ 200 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് ഓരോ ചെടിക്കും ചേര്‍ക്കുന്നത് വേരുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. രണ്ടാം വര്‍ഷവും ഇതേപോലെ വളംആവശ്യാനുസരണം ചേര്‍ക്കേണ്ടതാണ്.

ജലസേചനം – ആദ്യത്തെ ഒന്നു രണ്ടുവര്‍ഷങ്ങളില്‍ ആവശ്യത്തിനു ജലം തൈകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. മുളയുടെ കാണ്ഡങ്ങള്‍ പുഷ്ടിയായി വേഗത്തില്‍ വളരുന്നതിന് ഇതാവശ്യമാണ്. മഴക്കുഴികള്‍ വഴിയുള്ള ജലവിതരണവും ഇതിനുപകാരപ്പെടുന്നു.

സസ്യസംരക്ഷണോപാധികള്‍-കൃത്യമായ ഇടവേളകളില്‍ കോതി നിര്‍ത്തുക, മുളങ്കൂട്ടം ഒതുക്കുക, വൃത്തിയാക്കുക, മികച്ച ശുചീകരണരീതികള്‍ അവലംബിക്കുക എന്നിവ മുളകളെ കീടബാധയില്‍ നിന്നും ഫംഗസിന്‍റെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കും. വന്യജീവികള്‍ മുളങ്കൂട്ടങ്ങളില്‍ കടന്ന് ഇളംതണ്ടുകളും പുതുമുളകളും തിന്നു നശിപ്പിക്കുന്നതു തടയാന്‍ യുക്തമായ വേലികള്‍ നിര്‍മിക്കുകയും വേണം.

കൊമ്പൊതുക്കല്‍ – തൈകള്‍ നട്ട് നാലാം വര്‍ഷം മുതല്‍ കൃത്യമായ ഇടവേളകളില്‍ ശിഖരങ്ങള്‍ കോതുന്നതും, മുളങ്കൂട്ടങ്ങള്‍ ശുചിയാക്കുന്നതും മെച്ചപ്പെട്ട കാണ്ഡങ്ങള്‍ ഉണ്ടാകുന്നത് ഉറപ്പുവരുത്തും. ഉണങ്ങിയതും ജീര്‍ണിച്ചതുമായ മുളകള്‍ മുളങ്കൂട്ടത്തില്‍ നിന്നും വെട്ടി മാറ്റുന്നത് പുതിയ തൈകള്‍വളവില്ലാതെ മുകളിലേക്ക് വളരുന്നതിനാവശ്യമായ ഇടം നല്‍കും. ശിഖരങ്ങള്‍ കോതി നിര്‍ത്തുന്നതു കൊണ്ട് വളര്‍ന്നു വരുന്ന മുളകള്‍ തടസമില്ലാതെ തന്നെ മുകളിലേക്ക് പോകുന്നു. എല്ലാ വര്‍ഷങ്ങളിലും നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഈ പ്രവൃത്തികള്‍ കൃത്യമായി ചെയ്യേണ്ടതാണ്.

7. വിളവെടുപ്പ്:
മഴയില്ലാത്ത മാസങ്ങളില്‍ മാത്രമേ വിളവെടുപ്പ് നടത്താവൂ. അതാതു വര്‍ഷങ്ങളിലുണ്ടായ പുതുമുളകള്‍ മുറിക്കാന്‍ പാടില്ല. രണ്ടു വര്‍ഷം പ്രായമെത്തിയ മുളകളില്‍ 20%, തൈകള്‍ ഉണ്ടാക്കുന്നതിനു വേണ്ടിമുളങ്കൂട്ടങ്ങളുടെ വിവിധഭാഗങ്ങളില്‍ നിന്നായി മുറിക്കാവുന്നതാണ്. കായികപ്രവര്‍ധനരീതിയില്‍ കാണ്ഡങ്ങള്‍ മുറിച്ച് വേരു പിടിപ്പിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. എങ്കിലും കുറെ പഴയ തടികള്‍ മുറിക്കാതെയിരിക്കുന്നത് പുതുതായി ഉണ്ടാകുന്ന മുളകള്‍ക്ക് താങ്ങായിരിക്കാന്‍ ഉപകരിക്കും.

മുളങ്കൂമ്പിനായി വിളവെടുക്കുകയാണെങ്കില്‍ കൂമ്പുകള്‍ 25-35 സെ. മീ. നീളമെത്തുമ്പോളാണ് മുറിച്ചെടുക്കേണ്ടത്. അതിരാവിലെയോ വൈകുന്നേരം വളരെ വൈകിയോ വേണം ഇങ്ങിനെ ചെയ്യാന്‍. ഇത്തരത്തില്‍ വിളവെടുക്കുമ്പോള്‍ എഴുപതു ശതമാനം കൂമ്പുകള്‍ മുളങ്കൂട്ടത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായിചെത്തിയെടുക്കാം. അവശേഷിക്കുന്ന മുപ്പതു ശതമാനം അവിടെത്തന്നെ നിലനിര്‍ത്തിയിരിക്കണം.

8. പുവിടല്‍കാലം:
35-45 വര്‍ഷങ്ങള്‍. 2-3 വര്‍ഷം വരെ കാലയളവിലായി മുളങ്കാട് മൊത്തമായി പൂവിടുന്നു. ഇതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാലുടന്‍ വിളവെടുപ്പ് ആരംഭിക്കണം. അതായത്, തോട്ടത്തിലെ ചില മുളകള്‍ പൂക്കുക, മുളയില്‍ പുതിയ അങ്കുരങ്ങള്‍ ഉണ്ടായി വരേണ്ടസീസണുകളില്‍ അപ്രകാരം കാണപ്പെടാതിരിക്കുക എന്നിങ്ങനെ.

Additional information

cat

bamboo-species-kerala, centre-table-species, clock-species, dining-table-1-species, dining-table-2-species, flower-basket-species, flower-vase-species, fruit-basket-species, mobile-stand-species, pen-stand-species, single-seater-sofa-2-species, table-lamp-1-species, table-lamp-2-species, tea-tray-species, triangle-bamboo-chair-species, two-seater-sofa-1-species, two-seater-sofa-3-species, visiting-card-holder-species