ബാംബൂസ ബാല്‍കൂവ

Categories: , , , , , , , , , , , , , , , , , , , Tags: ,

Description

ബാംബൂസ ബാല്‍കൂവ

പ്രാദേശികനാമങ്ങള്‍:
ബറുവ (മണിപ്പൂര്‍)
ഭലുക ( അരുണാചല്‍ പ്രദേശ്, ആസ്സാം, ബംഗാള്‍)
ബെറു (മേഘാലയ)
ഭലു ബാന്‍സ് (നാഗാലാന്‍ഡ്)
ബരക് (ത്രിപുര)

ഉപയോഗം:
വീടുകള്‍ക്ക് മച്ചായും കെട്ടിടനിര്‍മാണസാമഗ്രിയായും പ്രയോജനപ്പെടുത്തുന്നു. ഏണി, അഗര്‍ബത്തിക്കമ്പ്, കടലാസ് എന്നിവ നിര്‍മിക്കുന്നതിന് നന്ന്. മുളങ്കൂമ്പ് മികച്ച ഭക്ഷ്യവസ്തുവാണ്.

അളവുകള്‍:
കാണ്ഡത്തിന്‍റെനീളം : 30 മീ. വരെ
പൊള്ളയായ കാണ്ഡത്തിന്‍റെവ്യാസം: 8-15 സെ. മീ.
പര്‍വദൈര്‍ഘ്യം 20-40 സെ. മീ.

 

1. ആവാസവും വിതരണവും:
വടക്കുകിഴക്കന്‍ ഭാരതമാണ് ജډദേശം. മിക്കവാറും എല്ലാം സംസ്ഥാനങ്ങളിലും കാണപ്പെടുന്നു.

2. താഴെപ്പറയുന്നസാഹചര്യങ്ങളില്‍ നട്ടുവളത്തുന്നതിന് ശുപാര്‍ശ ചെയ്യപ്പെടുന്നു:
ഉയരം- സമുദ്രനിരപ്പില്‍ നിന്നും 600 മീ.

മണ്ണിന്‍റെ ഇനം-മിക്കവാറും എല്ലാ തരം മണ്ണുകളിലും വളരുമെങ്കിലും പുഷ്ടിയും ഈര്‍പ്പവുമുള്ളമണ്ണിലാണ് മികച്ച വിളവു ലഭിക്കുക.

അനുയോജ്യമായ കാലാവസ്ഥ-ഉഷ്ണമേഖലാപ്രദേശങ്ങളിലും, ഉഷ്ണ-മിതോഷ്ണമേഖലകളിലും നന്നായി വളരുന്നു.

3. നടീല്‍വസ്തു:
ഈ ഇനത്തില്‍ പെട്ട മുളകള്‍ അപൂര്‍വമായി പുഷ്പിക്കാറുണ്ടെങ്കിലും വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കാറില്ല. കായികപ്രവര്‍ധനരീതിയാണ്ഇതിനു വിജയകരം. പുത്രികാമുളകള്‍ ഒരു വര്‍ഷത്തെ കാലാവധിയില്‍ തന്നെ എളുപ്പത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. എന്‍. ബി. എം ഹൈടെക് നഴ്സറികളിലോ അംഗീകൃത ടിഷ്യൂ കള്‍ച്ചര്‍ ലാബുകളിലോ തയാറാക്കുന്ന നടീല്‍വസ്തുക്കളാണ് ശുപാര്‍ശ ചെയ്യപ്പെടുന്നത്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ലഭ്യമായിരിക്കുന്ന ടിഷ്യൂ കള്‍ച്ചര്‍ നടീല്‍വസ്തുക്കളില്‍ ഒന്നാണ് ഈയിനം.

പുത്രികാമുളകളുടെ ലഭ്യത:
കായികപ്രവര്‍ധനം : കെ.എഫ് ആര്‍. ഐ, പീച്ചി; ജെ.എന്‍.ടി. ബി.ജി.ആര്‍.ഐ,
തിരുവനന്തപുരം; ഉറവ്, വയനാട്.

ടിഷ്യൂ കള്‍ച്ചര്‍: ഗ്രോമോര്‍ ബയോടെക്, ഹുസൂര്‍, തമിഴ്നാട്; ഹിന്ദുസ്ഥാന്‍
ന്യുസ്പ്രിന്‍റ് ലിമിറ്റഡ്, ജാഗി റോഡ്, ആസ്സാം; കെ.എഫ് ആര്‍. ഐ, പീച്ചി,
തൃശൂര്‍; റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജോര്‍ഹാത്, ആസ്സാം.

4. നടീല്‍രീതി:
അനുയോജ്യമായ കാലാവസ്ഥ – മണ്‍സൂണ്‍കാലത്തിനു മുന്‍പ് ലഭിക്കുന്ന മഴയില്‍ പുത്രികാമുളകളുടെ നടീല്‍ പൂര്‍ത്തിയാക്കണം. കൃത്രിമമായി ജലസേചനം നടത്താന്‍ സാധിക്കുമെങ്കില്‍ ഡിസംബര്‍ മാസം വരെ ഇതു നീട്ടിക്കൊണ്ടു പോകുകയും ചെയ്യാം.

നടീലിനു മുന്നൊരുക്കങ്ങള്‍ – നടീല്‍ ആരംഭിക്കുന്നതിനു കുറഞ്ഞത്പതിനഞ്ചു ദിവസം മുന്‍പായി നിലം വേലികെട്ടി തിരിക്കുകയും കളകള്‍ നശിപ്പിക്കുകയും ചെയ്യണം.
കുഴിവലുപ്പവും തയാറാക്കലും – 45ത45ത45സെ.മീ. വിസ്താരത്തില്‍ ചതുരാകൃതിയില്‍
കുഴിക്കുന്ന കുഴിയില്‍ പകുതിയോളം മണ്ണു നിറച്ച് സൂര്യപ്രകാശത്തില്‍ ഉണങ്ങാന്‍
അനുവദിക്കുക. യന്ത്രസഹായത്താലാണ് കുഴിക്കുന്നതെങ്കില്‍ തടങ്ങളെടുക്കുകയും ആകാം.
നടീല്‍ – മണ്‍സൂണ്‍പൂര്‍വമഴയ്ക്കൊപ്പം തന്നെ, നേരത്തെ തയാറാക്കിയ കുഴിയില്‍ ഒരു വര്‍ഷം പ്രായമുള്ള പുത്രികാമുള, അതു നട്ടിരുന്ന കൂട് പൊളിച്ച് ഇറക്കിവയ്ക്കണം. തുടര്‍ന്ന് ചുറ്റുപാടും മണ്ണ് കൂട്ടി ഉറപ്പിക്കുക.

ചെടികള്‍ തമ്മിലുള്ള അകലം- ഭക്ഷ്യാവശ്യത്തിനായുള്ള മുളങ്കൂമ്പിനു വേണ്ടിയാണ് നടുന്നതെങ്കില്‍ 5ത5മീ.എന്ന കുറഞ്ഞ അകലത്തിലും തടിയ്ക്കു വേണ്ടിയാണെങ്കില്‍ 7ത7മീ. അകലത്തിലുമാണ് മുളകള്‍ നടേണ്ടത്. നിബിഡത വളരെ കൂടിയ വന്‍കിടതോട്ടങ്ങളില്‍ നിന്ന് ജൈവോര്‍ജാവശ്യത്തിനുള്ള ജൈവപിണ്ഡമായി മുളകള്‍ വെട്ടിയെടുത്ത് ഉപയോഗിക്കാറുണ്ട്. ഈ തോട്ടങ്ങള്‍ക്ക് തീവ്രപരിപാലനം അത്യാവശ്യമാണെങ്കിലും ഈ രീതിയുടെ സുസ്ഥിരത എല്ലാ അവസരങ്ങളിലുംഉറപ്പാക്കപ്പെട്ടിട്ടില്ല. ഈ ആവശ്യത്തിലേക്ക് 1.21 മീ. (4 അടി) ത 3.04 മീ. (10 അടി)എന്ന അളവിലാകണം മുളകള്‍ നടേണ്ടത്. വിളകളുടെ പരിചരണത്തിനും വിളവെടുപ്പിനും വേണ്ടിയുള്ള യന്ത്രസാമഗ്രികള്‍ ഉള്ളിലെത്തിക്കാന്‍ സാധിക്കുന്ന തരത്തിലാകണം ഇത്.

5. മണ്ണിന്‍റേയും ജലത്തിന്‍റേയും സംരക്ഷണമാര്‍ഗങ്ങള്‍:
ചെടികള്‍ ചതുരാകൃതിയിലാണു നട്ടിരിക്കുന്നതെങ്കില്‍ 60 സെ.മീ.ത45 സെ.മീ. ത30 സെ.മീ വിസ്താരത്തിലുള്ള ജലസംഭരണക്കുഴികള്‍ ഇടയ്ക്കായി നിര്‍മിക്കുന്നത് വിളവ് പല മടങ്ങ് വര്‍ധിക്കുന്നതിന് സഹായകരമാണ്. ഈ കുഴികള്‍ വിളവെടുപ്പിനേയും, ശിഖരങ്ങളുടേയും കാണ്ഡങ്ങളുടേയും കടത്തിക്കൊണ്ടുപോകലിനെ തടസപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

6. മുളങ്കൂട്ടങ്ങളുടെ പരിചരണം:
വളമിടീല്‍ – മുളംതൈകള്‍ നടുന്നതിനു മുന്‍പും വളര്‍ന്ന് മുളങ്കൂട്ടങ്ങളായതിനുശേഷവും മണ്ണുപരിശോധന നടത്തി ഒരു വിദഗ്ധന്‍റെ സഹായത്തോടെ ആവശ്യമായ വളത്തിന്‍റെ അളവു നിശ്ചയിക്കണം. മുളകള്‍ക്ക് എന്‍.പി.കെ വളക്കൂട്ട്, കാലിവളം, മണ്ണിരക്കമ്പോസ്റ്റ് എന്നിവ വളരെ നല്ലതാണ്.

ജലസേചനം – നട്ട് ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ ആവശ്യത്തിനു ജലം ലഭിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാണ്ഡങ്ങളുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ച ഇതുറപ്പു വരുത്തുന്നു. മഴക്കുഴികള്‍ വഴി ലഭിക്കുന്ന ജലാംശവും ഇതിനു സഹായകരമാണ്.

സസ്യസംരക്ഷണോപാധികള്‍-സമയാസമയങ്ങളില്‍ ശിഖരം കോതിനിര്‍ത്തുക, മുളങ്കൂട്ടം ഒതുക്കുക, വൃത്തിയാക്കുക എന്നിവ ചെയ്താല്‍ മുളകള്‍ക്ക് കീടബാധയുണ്ടാകുകയില്ല. സറോക്ലാഡിയം ഒറൈസാ മൂലമുണ്ടാകുന്ന ബാംബൂ ബ്ലൈറ്റ് രോഗം നിയന്ത്രിക്കുന്നതിന് ഇന്‍ഡോഫില്‍ എം -45 മണ്ണില്‍ ചേര്‍ക്കുന്നതും, രോഗബാധയുണ്ടായ കാണ്ഡം വെട്ടി മാറ്റി അവശിഷ്ടങ്ങള്‍ കത്തിച്ചു കളയുന്നതും, മലിനമല്ലാത്ത പുതിയ മണ്ണ് മുളങ്കൂട്ടത്തിനു ചുറ്റും കൂട്ടിച്ചേര്‍ക്കുന്നതും നല്ലതാണ്.

ഭക്ഷ്യാവശ്യത്തിനു മുളങ്കൂമ്പ് ശേഖരിക്കുന്നതിനായി നട്ടുവളര്‍ത്തിയിട്ടുള്ള മുളങ്കൂട്ടങ്ങള്‍ മുള്ളന്‍പന്നി, കാട്ടുപന്നി എന്നിവയില്‍ നിന്ന് പ്രത്യേകമായി സംരക്ഷിക്കണം. മീന്‍വല മുളങ്കൂട്ടത്തിനു ചുറ്റും വലയം ചെയ്യുന്നതു കൊണ്ട് ഇത് എളുപ്പത്തില്‍ സാധിക്കാം. കാണ്ഡം മുറിച്ചെടുക്കുന്നതിന് നട്ടുവളര്‍ത്തിയിട്ടുള്ള മുളങ്കൂട്ടങ്ങളിലും ഈ മാര്‍ഗം തന്നെ അവലംബിക്കാം.

കൊമ്പൊതുക്കല്‍ – കൃത്യമായ ഇടവേളകളില്‍ ശിഖരം കോതുന്നതും മരം വൃത്തിയാക്കുന്നതും മുളങ്കൂട്ടം രൂപപ്പെട്ട് നാലാം വര്‍ഷം മുതല്‍ തന്നെ ചെയ്യേണ്ടതാണ്. ഉണങ്ങിയതും ജീര്‍ണിച്ചതുമായ കാണ്ഡങ്ങള്‍ വെട്ടി മാറ്റി മുളങ്കൂട്ടങ്ങളിലെ മുളകള്‍ക്ക് ആവശ്യത്തിന് ഇടവും പുതിയ തൈകള്‍ ഉണ്ടാകുന്നതിന് അവസരവും നല്‍കണം.ഇങ്ങിനെ ചെയ്യുന്നതു കൊണ്ട് വളര്‍ന്നുവരുന്ന കാണ്ഡങ്ങള്‍ക്ക് തടസങ്ങളില്ലാതെ നേരെ മുകളിലേക്ക് പോകുന്നതിന്അവസരമുണ്ടാകും. ശൈത്യകാലം കഴിഞ്ഞാലുടനെ ഈ പ്രവൃത്തികള്‍ എല്ലാ വര്‍ഷങ്ങളിലും കൃത്യമായി ചെയ്യേണ്ടതാണ്.

7. വിളവെടുപ്പ്:
മുളങ്കൂമ്പിന്-മുളങ്കാടുകള്‍ നന്നായി വളരുന്ന മഴരഹിതമാസങ്ങളില്‍ വിളവെടുപ്പ് നടത്താവുന്നതാണ്. നാമ്പിട്ട് മൂന്നാഴ്ചയക്കകം മുളങ്കൂമ്പുകള്‍ 30-40 സെ.മീ. നീളമെത്തിയിരിക്കും; ഈ ഘട്ടം നോക്കിയാണ് ഇവ വിളവെടുക്കേണ്ടത്. ഒരു സീസണില്‍ അറുപതു ശതമാനത്തില്‍ കൂടുതല്‍ കിളിര്‍പ്പുകള്‍ വെട്ടിയെടുക്കരുത്. ശേഖരിച്ചുകഴിഞ്ഞാലുടനെ തന്നെ ഇവ ഉപയോഗപ്പെടുത്തണം; ഉണങ്ങാന്‍ അനുവദിക്കുന്നത് നന്നല്ല.

കാണ്ഡത്തിന്: കളര്‍ കോഡിംഗ് രീതികള്‍ ഇവിടെ അവലംബിക്കണം. പാകമാകാത്ത മുളകള്‍ മുറിക്കുന്നത് ഒഴിവാക്കാനും മൂത്ത മുളകള്‍ ഒഴിവാക്കാതിരിക്കാനും ഇതുപകരിക്കും.

8. പുവിടല്‍കാലം:
35-40 വര്‍ഷം. പക്ഷേ, വിത്തുകളുണ്ടാകുകയോ കാണ്ഡം നശിച്ചു പോകുകയോ ചെയ്യുന്നില്ല, അതിനാല്‍ തോട്ടങ്ങളായി നട്ടു വളര്‍ത്തുന്നതിന് ഈ ഇനം മുളകള്‍ തികച്ചും അനുയോജ്യമാണ്.

 

Additional information

cat

bamboo-species-kerala, bamboo-chair-species, centre-table-species, clock-species, dining-table-1-species, dining-table-2-species, flower-basket-species, flower-vase-species, fruit-basket-species, mobile-stand-species, pen-stand-species, single-seater-sofa-2-species, table-lamp-2-species, tea-tray-species, triangle-bamboo-chair-species, two-seater-sofa-2-species, two-seater-sofa-3-species, visiting-card-holder-species, single-seater-sofa-1-species